|    Aug 16 Thu, 2018 11:22 pm
Home   >  Todays Paper  >  Page 5  >  

മിശ്രവിവാഹിതരുടെ മക്കള്‍ക്കുള്ള നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ചര്‍ച്ചയ്ക്കു ശേഷം

Published : 4th August 2018 | Posted By: kasim kzm

കൊച്ചി: മിശ്രവിവാഹത്തില്‍ ജനിക്കുന്ന കുട്ടിയുടെ ജാതിക്ക് ഭരണഘടനയുടെ വകുപ്പുകള്‍ പ്രകാരം പിന്നാക്കവിഭാഗത്തിന് നല്‍കുന്ന നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച് വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്ന് പിന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി ശിവരാജന്‍. കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പിന്നാക്ക വിഭാഗ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശൈവ വെള്ളാള സമുദായത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും പരിഗണിച്ചു. ഈ വിഷയത്തെക്കുറിച്ച് പഠിച്ച കിര്‍ത്താഡ്‌സും ടോട്ടം എന്ന എന്‍ജിഒയും വ്യത്യസ്ത റിപോര്‍ട്ടാ ണ് നല്‍കിയത്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ഇത്തരത്തിലൊരു വ്യത്യാസമുണ്ടായതെന്ന് പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ കിര്‍ത്താഡ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss