|    Oct 17 Wed, 2018 6:57 am
FLASH NEWS
Home   >  Kerala   >  

മിശ്രവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ക്രൂരപീഡനം;ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ കേസെടുത്തു

Published : 24th September 2017 | Posted By: mi.ptk

കൊച്ചി: എറണാകുളത്തെ യോഗാ കേന്ദ്രത്തിനെതിരെ ആരോപണവുമായി യുവതി രംഗത്ത്. മിശ്രവിവാഹിതരായ പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ആരോപണം. തൃശൂര്‍ സ്വദേശിനിയും ആയുര്‍വേദ ഡോക്ടറുമായ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തൃപ്പൂണിത്തുറ കണ്ടനാട് ശിവശക്തി യോഗാ സെന്ററിനെതിരെയാണ് യുവതിയുടെ ആരോപണം. ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ യോഗാ സെന്ററില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നു യുവതി പറഞ്ഞു. സ്ഥാപന നടത്തിപ്പുകാരനായ മനോജ് ഗുരുജി എന്നയാളാണ് ഉപദ്രവിച്ചത്. 65ലധികം പെണ്‍കുട്ടികള്‍ യോഗാ കേന്ദ്രത്തില്‍ ഇയാളുടെ തടവിലുണ്ടെന്നും പലരും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹില്‍പാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss