|    Jul 20 Fri, 2018 8:27 am
FLASH NEWS

മിഴിവ് ഓണം ഫെസ്റ്റില്‍ പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

Published : 7th September 2017 | Posted By: fsq

 

അടൂര്‍: വടക്കടത്തുകാവിലെ മിഴിവ് ഓണം ഫെസ്റ്റില്‍ പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പഴന്താള്‍ ചിന്തുകള്‍’പഴയകാല പ്രസിദ്ധീകരണങ്ങളുടെ പ്രദര്‍ശനവും പുരാവസ്തു മ്യൂസിയവുമാണ് ഇതിലെ പ്രധാന ഇനങ്ങള്‍. വിവിധ ഭാഷകളിലുള്ള ഇന്‍ലന്റ് മാഗസിനുകള്‍, മിനി മാസികകള്‍, പ്രസിദ്ധീകരണം നിലച്ച മാസികകളും വാരികകളും, ചരിത്രമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ദിനപത്രങ്ങള്‍ എന്നിവയാണ് പ്രദര്‍ശനത്തിനുള്ളത്. ഓമല്ലൂരിലെ ട്രാവന്‍കൂര്‍ ഹെറിറ്റേജ് മ്യൂസിയമാണ് മേളയില്‍ പുരാവസ്തു പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ മുന്‍തലമുറ ഉപയോഗിച്ചിരുന്ന സാധന സാമഗ്രികള്‍, ആയുധങ്ങള്‍, കൃഷി ഉപകരണങ്ങള്‍, ചരിത്രശേഷിപ്പുകള്‍, വിവിധ രാജ്യങ്ങളിലെ അപൂര്‍വ നാണയങ്ങള്‍, സ്റ്റാമ്പുകള്‍, നോട്ടുകള്‍ എന്നിവയും ഇവിടെ കാണാം. പ്രദര്‍ശനം സൗജന്യമാണ. ചരിത്ര മഹാരഥന്മാരെ നേരിലറിയുന്നതിന്്്്്്്്്്്്്്്്്്്് ശില്‍പ്പഭംഗിയും പ്രകാശവും ശബ്ദവും ഇടകലര്‍ന്ന് കാണികളെ ചിന്തിപ്പിക്കുന്ന 200 മീറ്റര്‍ ദൈര്‍ഘ്യമുള്ള ചരിത്ര ഗുഹയും വിസ്മയമാവുന്നു. അടൂര്‍ ജനമൈത്രി പോലീസ് സ്‌റ്റേഷന്‍ സ്റ്റാളില്‍ നിയമബോധവത്കരണവും ലഘുലേഖ വിതരണവുമുണ്ട്. ഫെസ്റ്റിലെ ബിഎസ്എന്‍എല്‍ മേളയും ഒട്ടേറെ പേര്‍ക്ക് സഹായകമാവുന്നു.  പുഷ്പമേളയും അമ്യൂസ്‌മെന്റ് പാര്‍ക്കും വിപണന സ്റ്റാളുകളും കലാസന്ധ്യയും ഫെസ്റ്റിന് മാറ്റുകൂട്ടുന്നു. 10ന് ഫെസ്റ്റ് സമാപിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss