|    Oct 20 Sat, 2018 3:42 am
FLASH NEWS

മിഴാവ് 2017ന് അമ്പലപ്പുഴയില്‍ തുടക്കം

Published : 8th September 2017 | Posted By: fsq

 

അമ്പലപ്പുഴ: കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ 50ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള കലാസാംസ്‌കാരികോല്‍സവം – മിഴാവ് 2017 ന് അമ്പലപ്പുഴയില്‍ തുടക്കമായി.സാംസ്‌കാരിക ഘോഷയാത്രയോടെ കെ കെ കുഞ്ചുപിള്ള സ്മാരക ഹൈസ്‌കൂള്‍ അങ്കണത്തില്‍ ആരംഭിച്ച മിഴാവ് 2017 ന്റെ ഉദ്ഘാടനം ഗായകന്‍ കെഎസ് സുദീപ്കുമാര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത് കാരിക്കല്‍, ജില്ലാ പഞ്ചായത്തംഗം എആര്‍ കണ്ണന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്മാരായ ജി വേണുലാല്‍, സുവര്‍ണ പ്രതാപന്‍, എം ഷീജ, ഹഫ്‌സത്ത്, റഹ്മത്ത് ഹാമിദ്, കൗണ്‍സിലര്‍ വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം അനിത സതീഷ്, ഗ്രാമപ്പഞ്ചായത്തംഗം രമാദേവി,  കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതി ചെയര്‍മാന്‍ ഡോ.പള്ളിപ്പുറം മുരളി, കരുമാടിക്കുട്ടന്‍ സ്മാരക ചെയര്‍മാന്‍ എ ഓമനക്കുട്ടന്‍, ഡിറ്റിപിസി അംഗം ബി രാജശേഖരന്‍ നായര്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എച്ച് സലാം, ഡിറ്റിപിസി സെക്രട്ടറി എം മാലിന്‍  സംസാരിച്ചു. തുടര്‍ന്ന്  വയലാര്‍ കൃഷ്ണന്‍കുട്ടിയുടെ തുള്ളല്‍ അവതരണവും 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള 160 കലാകാരന്മാര്‍ അണിനിരന്ന സംഘനൃത്തോത്സവവും അരങ്ങേറി.ഇന്ന് രാവിലെ 10 മുതല്‍ പ്രദര്‍ശനവും കലാമല്‍സരങ്ങളും, വൈകീട്ടഞ്ചിന് അമ്പലപ്പുഴ സുരേഷ് വര്‍മയുടെ തുള്ളല്‍ അവതരണവും ആറിന് പാലക്കാട് പുതുശ്ശേരി ജനാര്‍ദ്ദനനും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടും ഉണ്ടായിരിക്കും.കേരള സംഗീത നാടക അക്കാദമി, ഭാരത് ഭവന്‍, ചലച്ചിത്ര അക്കാദമി,തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള കലാസാംസ്‌കാരികോല്‍സവം 9ന് സമാപിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss