|    Oct 17 Wed, 2018 6:14 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മില്‍മയ്ക്ക് സമാന്തരമായി ക്ഷീരകര്‍ഷകരുടെ പുതിയ സംഘം

Published : 11th September 2017 | Posted By: fsq

 

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: മില്‍മയ്ക്ക് സമാന്തരമായി സംസ്ഥാനത്ത് ക്ഷീരകര്‍ഷകരുടെ നേതൃത്വത്തില്‍ പുതിയ സംഘം രൂപീകരിച്ചു. സമഗ്ര ക്ഷീരകര്‍ഷകസംഘം എന്ന പേരില്‍ തൃശൂര്‍ ആസ്ഥാനമാക്കിയാണ് പുതിയ സംഘത്തിന്റെ പ്രവര്‍ത്തനം. ക്ഷീരകര്‍ഷകരെ മില്‍മപോലുള്ള സംവിധാനങ്ങള്‍ ചൂഷണം ചെയ്യുകയാണെന്നു കാണിച്ചാണ് ക്ഷീരകര്‍ഷകര്‍ പുതിയ കൂട്ടായ്മ സംഘടിപ്പിച്ചത്. പാലിന് ലിറ്ററിന് 32 രൂപയാണ് മില്‍മ ക്ഷീരസംഘങ്ങളിലൂടെ കര്‍ഷകര്‍ക്കു നല്‍കുന്നത്. എന്നാല്‍, വിപണിയില്‍ 48 രൂപ മുതല്‍ 50 രൂപ വരെ വില ലിറ്ററിന് ലഭിക്കും. ക്ഷീരകര്‍ഷകരില്‍ നിന്ന് നേരിട്ടു പാല്‍ ശേഖരിച്ച് ഇടത്തട്ടുകാരില്ലാതെ നല്‍കിയാല്‍ 40 മുതല്‍ 42 രൂപ വരെ പാലിന് വിപണിവില ലഭിക്കും. ഇതിനായി മില്‍മയ്ക്ക് സമാന്തരമായി പാല്‍ സംഭരണ, വിതരണ സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ് സംഘമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സെബി മാള പറഞ്ഞു. വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കി പാലിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. കൂടുതല്‍ സമ്പുഷ്ടമായ തീറ്റ നിര്‍മിക്കാനുള്ള ശ്രമവും സംഘം ആരംഭിച്ചു. ഗുണമേന്മയുള്ളതും വിലക്കുറവുള്ളതുമായ തീറ്റ ഇതിലൂടെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാനാവുമെന്നാണു പ്രതീക്ഷ. പാലിനെ അസംസ്‌കൃത വസ്തുവാക്കി അനുബന്ധ ഉല്‍പന്നങ്ങളും മറ്റും നിര്‍മിക്കുന്ന വിപുലമായ സംവിധാനമാണ് സംഘം ആലോചിക്കുന്നത്. പദ്ധതി വിജയകരമായാല്‍ സംസ്ഥാനത്തെ വിവിധ ഫാം നടത്തിപ്പുകാര്‍ മുതല്‍ ചെറുകിട ക്ഷീരകര്‍ഷകര്‍ വരെ ഇതില്‍ പങ്കാളികളാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss