|    May 28 Sun, 2017 12:59 am
FLASH NEWS

മില്ല് അശുദ്ധമാക്കിയെന്നാരോപിച്ച് ദലിത് യുവാവിനെ വെട്ടിക്കൊന്നു

Published : 8th October 2016 | Posted By: SMR

പിത്തോറഗഡ്: ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് അശുദ്ധമാക്കിയെന്നാരോപിച്ച് 35കാരനായ ദലിത് യുവാവിനെ വെട്ടിക്കൊന്നു. ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയിലെ കദാരിയ ഗ്രാമത്തിലാണ് സംഭവം. സോഹന്റാം എന്ന ദലിത് യുവാവാണ് കൊല്ലപ്പെട്ടത്.
സവര്‍ണനായ സ്‌കൂള്‍ അധ്യാപകന്‍ ലളിത് കര്‍ണാടക് ആണ് മേല്‍ജാതിക്കാരുടെ അരിവാള്‍ കൊണ്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ജാതി വ്യത്യാസമില്ലാതെ എല്ലാവരും ധാന്യം പൊടിക്കാനെത്തുന്ന മില്ലില്‍ നിന്ന് തന്റെ ഗോതമ്പുപൊടി വാങ്ങാനെത്തിയതായിരുന്നു സോഹന്റാം. അപ്പോഴാണ് ജാതിപ്പേര് വിളിച്ച് അപമാനിച്ച ശേഷം മില്ല് അശുദ്ധമാക്കിയെന്നാരോപിച്ച് അദ്ദേഹത്തെ വെട്ടിക്കൊന്നത്.
നവരാത്രി ആഘോഷ ചടങ്ങിനുള്ള ധാന്യപ്പൊടികള്‍ തയ്യാറാക്കേണ്ടതിനാല്‍ ആഘോഷം തീരുന്നതുവരെ മില്ലില്‍ ധാന്യങ്ങള്‍ പൊടിക്കാന്‍ പൊവരുതെന്ന് ദലിത് കുടുംബങ്ങള്‍ക്ക് മേല്‍ജാതിക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day