|    Oct 20 Fri, 2017 12:55 pm
FLASH NEWS
Home   >  National   >  

മില്ല് അശുദ്ധമാക്കിയെന്നാരോപിച്ച് ദലിത് യുവാവിനെ വെട്ടിക്കൊന്നു

Published : 7th October 2016 | Posted By: G.A.G

പിത്തോറഗഡ്: ഉത്തരഖണ്ഡില്‍ ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് അശുദ്ധമാക്കിയെന്നാരോപിച്ച് ദലിത് യുവാവിനെ വെട്ടിക്കൊന്നു. ബാഗേശ്വര്‍ ജില്ലയിലെ കദാരിയ ഗ്രാമത്തില്‍ സോഹന്റാം എന്ന ദലിത് യുവാവിനെയാണ് സ്‌കൂള്‍ അധ്യാപകനായ ലളിത് കര്‍ണാടക് അരിവാള്‍ കൊണ്ട്് വെട്ടിക്കൊലപ്പെടുത്തിയത്.
ജാതി വ്യത്യാസമില്ലാതെ എല്ലാവരും ധാന്യം പൊടിക്കാനെത്തുന്ന മില്ലില്‍ നവരാത്രി ആഘോഷ ചടങ്ങിനുള്ള ധാന്യപ്പൊടികള്‍ തയ്യാറാക്കേണ്ടതിനാല്‍ ആഘോഷം തീരുന്നതുവരെ മില്ലില്‍ ധാന്യങ്ങള്‍ പൊടിക്കാന്‍ വരരുതെന്ന് ദലിത് കുടുംബങ്ങള്‍ക്ക് മേല്‍ജാതിക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ തന്റെ ഗോതമ്പുപൊടി വാങ്ങാനെത്തിയ സോഹന്റാമിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ച ശേഷം മില്ല് അശുദ്ധമാക്കിയെന്നാരോപിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക