|    Jan 23 Mon, 2017 2:16 pm
FLASH NEWS

മില്ലിലെ യന്ത്രത്തില്‍ കുടുങ്ങി യുവതി മരിച്ചു

Published : 20th July 2016 | Posted By: mi.ptk

murder

കണ്ണൂര്‍: സ്പിന്നിംഗ് മില്ലിലെ യന്ത്രത്തില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു. മില്ലിലെ താല്‍ക്കാലിക ജോലിക്കാരിയായ കക്കാട് സ്വദേശിനി രമ്യ(32)ആണ് മരിച്ചത്. കോട്ടണ്‍ വലിച്ചെടുക്കുന്ന ഫ്‌ളോര്‍ റൂം യന്ത്രത്തില്‍ ഇടതുകൈ കുടുങ്ങി ഗുരുതരാവസ്ഥയിലായ രമ്യയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ അപകടം പറ്റിയ രമ്യ 12.30ഓടെ മരിക്കുകയായിരുന്നു. അപകടത്തില്‍ രമ്യയുടെ ഇടതുകൈ അറ്റുപോയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 254 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക