|    Jul 19 Thu, 2018 11:44 am
FLASH NEWS

മില്യന്‍ ഗോള്‍ : ജില്ലയുടെ ലക്ഷ്യം ഒരു ലക്ഷത്തിലധികം ഗോള്‍

Published : 23rd September 2017 | Posted By: fsq

 

കാസര്‍കോട്്: ഗോള്‍ പോസ്റ്റില്‍ നാലു മണിക്കൂര്‍കൊണ്ട് ഒരു ലക്ഷത്തിലധികം ഗോളുകള്‍ നിറയ്ക്കാന്‍ കാസര്‍കോട് ജില്ല ഒരുങ്ങി. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ന്യുഡല്‍ഹി, ഗോവ, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളില്‍ ഒക്‌ടോബര്‍ ആറു മുതല്‍ 27 വരെ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ പ്രചാരണാര്‍ഥം സംസ്ഥാനത്ത് 27ന് നടത്തുന്ന വണ്‍ മില്ല്യന്‍ ഗോള്‍ പരിപാടിയിലാണ് ജില്ലയും ഗോളടിച്ചുകൂട്ടുവാന്‍ തയ്യാറായിരിക്കുന്നത്. ഗോളിയില്ലാത്ത ഗോള്‍ പോസ്റ്റിലേക്ക് ഒരാള്‍ വീതം എന്ന നിലയില്‍ പരമാവധിപേരെ പങ്കെടുപ്പിച്ച് ഗോളടിച്ച് ലോകകപ്പിന്റെ പ്രചാരകരാകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. 27ന് വൈകിട്ട് മൂന്നു മുതല്‍ ഏഴുവരെ നാലു മണിക്കൂര്‍ സമയപരിധിയിലാണ് ഗോളടി മാമാങ്കം നടക്കുന്നത്. സംസ്ഥാനത്ത് മൊത്തം വണ്‍ മില്ല്യന്‍ ഗോള്‍ അടിച്ച് ഗിന്നസ് വേള്‍ഡ് റെക്കോഡ് ലക്ഷ്യംവച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ വിദ്യാലയങ്ങള്‍, പൊതുകേന്ദ്രങ്ങള്‍ എന്നിവ പ്രധാനമായും കേന്ദ്രീകരിച്ചാകും പരിപാടി ലക്ഷ്യത്തിലെത്തിക്കുക. ഇതനുസരിച്ച് ജില്ലയിലെ 38 പഞ്ചായത്തുകളില്‍ ഓരോ പഞ്ചായത്തിലും രണ്ടുവീതം കേന്ദ്രങ്ങള്‍ ഒരുക്കും. ഓരോ പഞ്ചായത്തിലും കുറഞ്ഞത് രണ്ടായിരം ഗോളുകള്‍ വീതവും മൂന്നു നഗരസഭകളില്‍ കുറഞ്ഞത് പതിനായിരം ഗോളുകള്‍ വീതവും അടിക്കുകയെന്നതാണ് ലക്ഷ്യം. സമയപരിധിക്കുള്ളില്‍ നിന്നും എത്ര ഗോളുകള്‍ വേണമെങ്കിലും സ്‌കോര്‍ ചെയ്യാം. ജില്ലാ കലക്ടറേറ്റാകും പ്രധാന കേന്ദ്രം. ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലേയും ലൈവ് ഗോള്‍നില കലക്ടറേറ്റില്‍ സജ്ജമാക്കുന്ന ബിഗ് സ്‌ക്രീനില്‍ കാണുവാന്‍ കഴിയും. പ്രത്യേകമൊബൈല്‍ ആപ്ലീക്കേഷനിലൂടെയാകും ഗോളുകള്‍ അടിക്കുന്നത് ഓണ്‍ലൈനിലേക്ക് നല്‍കുന്നത്. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച 70 വളണ്ടിയമാര്‍ സജ്ജരായിട്ടുണ്ട്. കൂടുതല്‍ ഗോളുകള്‍ അടിക്കുന്ന കോളജ്, സ്‌കൂള്‍, പഞ്ചായത്ത് എന്നിവയക്ക്് സംസ്ഥാന സ്‌പോര്‍ട് കൗണ്‍സില്‍ സമ്മാനങ്ങള്‍ നല്‍കും. കൂടുതല്‍ ഗോളടിക്കുന്ന ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാരും സമ്മാനം നല്‍കും. ജില്ലാ സ്‌പോര്‍ട് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ വിവിധ ജില്ലാതല പ്രതിനിധികകളുടെ യോഗവും വളണ്ടിയര്‍മാര്‍ക്കുള്ള ക്ലാസും നടത്തി. ഡെപ്യുട്ടി കലക്ടര്‍ (എല്‍ആര്‍) കെ രവികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ പ്രസിഡന്റ് എന്‍ എ സുലൈമാന്‍, സെക്രട്ടറി എം എസ് സുദീപ് ബോസ് സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss