|    Apr 29 Sat, 2017 5:22 am
FLASH NEWS

മിലാന് ജയം; ഇന്റര്‍മിലാന് തോല്‍വി

Published : 1st November 2016 | Posted By: SMR

iറോം: ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ എസി മിലാന്‍ ജയത്തോടെ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ തിരിച്ചെത്തിയപ്പോള്‍ മുന്‍ ജേതാക്കളായ ഇന്റര്‍മിലാന്‍ മോശം ഫോം തുടരുന്നു. മിലാന്‍ 1-0ന് പെസ്‌കാറയെയാണ് തോല്‍പ്പിച്ചത്. ഇന്ററിനെ സംഡോറിയ ഇതേ സ്‌കോറിനു ഞെട്ടിക്കുകയായിരുന്നു. മറ്റൊരു പ്രധാന മല്‍സരത്തില്‍ എഎസ് റോമയെ എംപോളി ഗോള്‍രഹിതമായി തളച്ചു.
പെസ്‌കാറയ്‌ക്കെതിരേ ഹോംഗ്രൗണ്ടില്‍ ജിയാകോമോ ബൊനാവെഞ്ചുറയുടെ വകയായിരുന്നു മിലാന്റെ വിജയഗോള്‍. 27 പോയിന്റുമായി നിലവിലെ ജേതാക്കളായ യുവന്റസാണ് ലീഗില്‍ ഒന്നാമത്. റോമ (23 പോയിന്റ്), മിലാന്‍ (22) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day