മിലാനും കടന്ന് യുവന്റസ് മുന്നോട്ട്
Published : 11th April 2016 | Posted By: SMR
റോം: ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ യുവന്റസ് കുതിപ്പ് തുടരുന്നു. ലീഗിലെ 32ാം റൗണ്ട് മല്‍സരത്തില്‍ മുന്‍ ചാംപ്യന്മാരായ എസി മിലാനെയാണ് യുവന്റസ് പരാജയപ്പെടുത്തിയത്.
ഒരു ഗോളിനു പിന്നില്‍ നിന്നതിനു ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് യുവന്റസ് മല്‍സരം കൈക്കലാക്കിയത്. ജയത്തോടെ ലീഗിലെ രണ്ടാം സ്ഥാനക്കാരായ നാപ്പോളിയുമായുള്ള പോയിന്റ് അകലം എട്ടാക്കി ഉയര്‍ത്താനും തലപ്പത്തുള്ള യുവന്റസിന് സാധിച്ചു. എവേ മല്‍സരത്തില്‍ യുവന്റസിനായി മരിയോ മാന്‍ഡ്യുകിച്ച് (27ാം മിനിറ്റ്), പോള്‍ പോഗ്ബ (65) എന്നിവരാണ് ലക്ഷ്യംകണ്ടത്. 18ാം മിനിറ്റില്‍ അലെക്സിന്റെ വകയായിരുന്നു മിലാന്റെ ഗോള്‍.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഫിയൊറെന്റീനയെ 0-2ന് എംപോളി അട്ടിമറിച്ചപ്പോള്‍ ചീവോ 1-0ന് കാര്‍പിയെയും ജിനോവ ഇതേ സ്കോറിന് സാസുവോലോയെയും മറികടന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.