|    Nov 21 Wed, 2018 4:49 am
FLASH NEWS

മിറാന്‍ ഷെമീര്‍ യാത്രയായത് മാതാപിതാക്കള്‍ക്ക് ഒരുനോക്ക് കാണാനാവാതെ

Published : 8th August 2018 | Posted By: kasim kzm

തേഞ്ഞിപ്പലം: കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച ചേളാരി തയ്യിലക്കടവ് സ്വദേശിയും മലപ്പുറം പാണക്കാട് ദര്‍സ് വിദ്യാര്‍ഥിയുമായ മിറാന്‍ ഷെമീറിന് യാത്രാമൊഴി നല്‍കിയത് മാതാപിതാക്കളില്ലാതെ. മിറാന്‍ ഷെമീറിന്റെ പിതാവ് മുഹമ്മദ് മുസ്്‌ല്യാരും മാതാവ് ആയിശാബീവിയും ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി രണ്ടാഴ്ച്ച മുമ്പാണ് മക്കയിലേക്ക് പോയത്. മിറാന്‍ ഷെമീറിന്റെ ആകസ്മിക വിയോഗമറിഞ്ഞ് വിദേശത്തായിരുന്ന സഹോദരന്‍ അസ്‌ക്കര്‍ ഇന്നലെ നാട്ടിലെത്തിയിരുന്നു.
മിറാന്‍ ഷെമിര്‍ തിങ്കളാഴ്ച്ച വൈകീട്ട് ആറു മണിയോടെ പഠന സ്ഥലമായ പാണക്കാട് നിന്ന് കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതാകുന്നത്. സഹപാഠികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇന്നലെ രാവിലെ ഒമ്പതോടെ അമ്പതോളം മീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. പി അബ്ദുല്‍ ഹമീദ് എംഎല്‍എ യുടെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയും ടോമാകെയര്‍ വോളന്റിയര്‍മാരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പഠന സ്ഥലമായ മലപ്പുറം പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടന്ന മയ്യിത്ത് നിസ്‌ക്കാരത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ഇന്നലെ ഉച്ചക്ക് ശേഷം അഞ്ച് മണിയോടെയാണ് മയ്യിത്ത് വസതിയിലെത്തിച്ചത്. സ്വദേശമായ തയ്യിലക്കടവ് ജുമുഅത്ത് പള്ളിയില്‍ നടന്ന നിസ്‌ക്കാരത്തിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. മിറാന്‍ ഷെമീറിന് വേണ്ടി മാതാപിതാക്കള്‍ പുണ്യഭൂമിയിലും പ്രാര്‍ഥനാനിരതരാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss