|    Mar 28 Tue, 2017 1:56 am
FLASH NEWS

മിമിക്രി താരം സുഭാഷ് കൊല്ലം അന്തരിച്ചു

Published : 16th June 2016 | Posted By: sdq
KLM OBIT suBash KOLLAM

സുഭാഷ് കൊല്ലം

കൊല്ലം: മിമിക്രിതാരം ആര്‍ കെ സുഭാഷ് (സുഭാഷ് കൊല്ലം-46) അന്തരിച്ചു. ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം ഇരവിപുരം സുനാമി ഫ്‌ളാറ്റില്‍ അയ്യപ്പന്‍-ചന്ദ്രമതി ദമ്പതികളുടെ മകനാണ്. രസികരാജ, കോമഡി എക്‌സപ്രസ്, വോഡഫോണ്‍ കോമഡി സ്റ്റാര്‍ തുടങ്ങിയ ഹാസ്യപരിപാടികളിലെ സ്ഥിരം അഭിനേതാവായിരുന്നു. മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി,ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ എന്നിവരെ അനുകരിച്ച് ജനശ്രദ്ധ നേടിയിരുന്നു.
ജയസൂര്യയുമായുള്ള രൂപ സാദൃശ്യമാണ് സുഭാഷിനെ വളരെ വേഗം ശ്രദ്ധേയനാക്കിയത്. അന്തരിച്ച സിനിമാ താരം കലാഭവന്‍ മണിയുടെ ശബ്ദം തന്മയത്വത്തോട് കൂടി അനുകരിക്കാന്‍ സുഭാഷിന് സാധിച്ചിരുന്നു. ഒരുപാട് സ്‌റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും സുഭാഷ് കൊല്ലം വൈവിധ്യമായ വേഷങ്ങള്‍ ചെയ്തു. കലാഭവന്‍ മണിയോടൊപ്പം സിനിമയിലും വേഷം ചെയ്തിട്ടുണ്ട്. ഭാര്യ: വീണ. മക്കള്‍: സുവിന, സുവിധ. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തില്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day