|    Jun 19 Tue, 2018 6:47 am
Home   >  Todays Paper  >  page 7  >  

മിന്നലേറ്റ് മൂന്നുപേര്‍ മരിച്ചു

Published : 9th October 2017 | Posted By: fsq

 

കോര്‍ബ: ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയില്‍ ഇടിമിന്നലേറ്റു സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. ദോന്‍ഗ്രി ഗ്രാമത്തിലെ വയലില്‍ പണികഴിഞ്ഞു മടങ്ങവേ മിന്നലേല്‍ക്കുകയായിരുന്നുവെന്ന് കട്ട്‌ഘോര സ്‌റ്റേഷന്‍ ഓഫിസര്‍ എസ് എസ് രാജ്പുത് പറഞ്ഞു. ശക്തമായ മഴയെ തുടര്‍ന്നു പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ കയറിനിന്ന തൊഴിലാളികള്‍ക്കാണു മിന്നലേറ്റത്. നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ പ്രാദേശിക കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ബിലാസ്പൂരിലെ ഛത്തീസ്ഗഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss