|    Nov 15 Thu, 2018 9:38 am
FLASH NEWS

മിന്നലില്‍ യുവതിക്കുപൊള്ളലേറ്റു; വീടിനും നാശം

Published : 3rd August 2018 | Posted By: kasim kzm

പേരാമ്പ്ര: ചക്കിട്ടപാറയില്‍ ഇന്നലെ രാവിലെ പത്ത് മണിയോടെയുണ്ടായ ശക്തമായ മിന്നലേറ്റു വീടിനുള്ളിലായിരുന്ന യുവതിക്കു പരിക്കേറ്റു. വീട്ടുപകരണങ്ങളും വൈദ്യംതി വയറിംഗ് സാമഗ്രഹികളും പാടെ കത്തി നശിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ അണ്ണക്കുട്ടന്‍ ചാലിലെ മാളിയേക്കല്‍ എലിസബത്ത് ആന്റണിയുടെ വീടിനാണു മിന്നലേറ്റത്.
മകന്‍ തോമസിന്റെ ഭാര്യ ജെന്‍സി (38) ക്കാണു ദേഹമാസകലം പൊള്ളലും കൈക്കു മുറിവുമേറ്റത്. പെരുവണ്ണാമൂഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പേരാമ്പ്ര താലൂക്കാശുപത്രിയിലും ചികില്‍സ തേടി. ജല പമ്പിംഗ് മോട്ടോര്‍, ടിവി, വയറിംഗ് സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം കത്തി നശിച്ചിട്ടുണ്ട്.
അടുക്കളയില്‍ പാചകം ചെയ്തു കൊണ്ടിരിക്കുമ്പോഴാണു ജെന്‍സി മിന്നലേറ്റു പുറത്തേക്കു തെറിച്ചൂ വീണത്. വീടിനുള്ളില്‍ മുഴുവന്‍ തീയായിരുന്നു. ചക്കിട്ടപാറ വില്ലേജ് ഓഫീസ്, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ പരാതി നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss