|    Aug 18 Fri, 2017 4:50 am
FLASH NEWS
Home   >  Kerala   >  

മിന്നലിന് സൈഡ് കൊടുത്തില്ല വിദ്യാര്‍ത്ഥിക്ക് അയ്യായിരം രൂപ പിഴ

Published : 10th August 2017 | Posted By: shadina sdna


ഉദുമ: കാസര്‍കോട്ടു നിന്ന് കോട്ടയത്തേയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി മിന്നല്‍ ബസ്സിന് സൈഡ് കൊടുക്കാതിരുന്ന വിദ്യാര്‍ത്ഥിക്ക് അയ്യായിരം രൂപ പിഴ. തലശ്ശേരി പുന്നോല്‍ മുതല്‍ കാഞ്ഞിരപ്പള്ളിവരെയാണ് മിന്നലിന്റെ വഴി മുടക്കി അഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി കാറോടിച്ചത്. ബസ്സിനെ മറികടന്നെത്തിയ കാര്‍ ഏറെ നേരം ബസ്സിനെ കടന്നു പോവാന്‍ അനുവദിച്ചില്ല. ഇതില്‍ സഹികെട്ട യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ കോഴിക്കോട് സോണല്‍ ഓഫിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വടകര പോലിസ് കാര്‍ കസ്റ്റഡിയിലെടുത്തു. മിന്നലിനുണ്ടായ വരുമാന നഷ്ടമായി അയ്യായിരം രൂപ വിദ്യാര്‍ത്ഥിയില്‍ നിന്നും ഈടാക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക