|    Jan 19 Thu, 2017 8:39 pm
FLASH NEWS

മിന്നലാക്രമണ ദൃശ്യങ്ങള്‍ പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സൈന്യം

Published : 5th October 2016 | Posted By: mi.ptk

indian-army

ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സൈന്യം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. മിന്നലാക്രമണത്തെ കുറിച്ച് ഇന്ത്യ ഉന്നയിക്കുന്ന വാദം വ്യാജമാണെന്ന പാകിസ്താന്റെ പ്രചാരണം അവസാനിപ്പിക്കാന്‍ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നാണ് സൈന്യം കരുതുന്നത്.
സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ പേരില്‍ ഇന്ത്യയിലും വിവിധ രാഷ്ട്രീയ കക്ഷികള്‍ ആരോപണമുന്നയിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് തെളിവ് ഹാജരാക്കാത്തിടത്തോളം അത് കെട്ടുകഥയാണെന്ന തോന്നല്‍ നിലനില്‍ക്കുമെന്നാണ് കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
ആക്രമണത്തിന്റെ വീഡിയോയും ചിത്രങ്ങളും ആളില്ലാ വിമാനം ഉപയോഗിച്ച് ചിത്രീകരിച്ചതായി ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 237 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക