|    Sep 26 Tue, 2017 12:39 pm
Home   >  Todays Paper  >  page 7  >  

മിന്നലാക്രമണത്തിന് വിമര്‍ശനം: നടപടി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന്

Published : 9th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തെ വിമര്‍ശിച്ച രാഹുല്‍ഗാന്ധി, കെജ് രിവാള്‍ എന്നിവരടക്കമുള്ള ആറുപേര്‍ക്കെതിരേ സ്വീകരിച്ച നടപടികളുടെ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഡല്‍ഹി പോലിസിനു നിര്‍ദേശം നല്‍കി.
കിഴക്കന്‍ ഡല്‍ഹി സ്വദേശി പ്രവേഷ് കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് അഡീഷനല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് സുനില്‍ ബെനിവാള്‍ നിര്‍ദേശം നല്‍കിയത്. രാഹുലിനും കെജ് രിവാൡനും പുറമെ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്, സഞ്ജയ് നിരുപം, ഡല്‍ഹി ജലമന്ത്രി കപില്‍ മിശ്ര, നടന്‍ ഓംപുരി എന്നിവര്‍ക്കുമെതിരേ സ്വീകരിച്ച നടപടികളെക്കുറിച്ചും റിപോര്‍ട്ട് ന ല്‍കണം. ഇവര്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം വ്യാജമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും ആരോപിച്ചതായാണ് ഹരജി. ഹരജിയോടൊപ്പം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും സമര്‍പ്പിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക