|    Jan 17 Tue, 2017 10:54 pm
FLASH NEWS

മിന്നലാക്രമണങ്ങള്‍ മുമ്പ് നടത്തിയിട്ടില്ല: മന്ത്രി പരീക്കര്‍

Published : 13th October 2016 | Posted By: SMR

മുംബൈ: യുപിഎ ഭരണകാലത്തും സൈന്യം മിന്നലാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന അവകാശവാദം കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ തള്ളി. മിന്നലാക്രമണത്തിന്റെ നേട്ടം രാജ്യത്തെ 127 കോടി ജനങ്ങള്‍ക്കും സൈന്യത്തിനും അവകാശപ്പെട്ടതാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കുള്ളതല്ല ആ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മിന്നലാക്രമണത്തിന്റെ നേട്ടത്തില്‍ പ്രധാന അര്‍ഹത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നും പരീക്കര്‍ വ്യക്തമാക്കി. ഇതിനു മുമ്പ് മിന്നലാക്രമണം നടത്തിയതായി താന്‍ അറിഞ്ഞിട്ടില്ല. ചിലര്‍ അവകാശപ്പെടുന്ന മിന്നലാക്രമണങ്ങള്‍ പ്രാദേശികമായി അതിര്‍ത്തി രക്ഷാസേനകള്‍ നടത്തിയതായിരിക്കുമെന്നും പരീക്കര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക