|    May 28 Sun, 2017 10:25 am
FLASH NEWS

മിന്നലാക്രമണം: വീഡിയോ പുറത്തുവിടേണ്ടതില്ല- പരീക്കര്‍

Published : 7th October 2016 | Posted By: SMR

ആഗ്ര: ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തെ സംശയിക്കുന്നവരുടെ രാജ്യത്തോടുള്ള കൂറിനെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ചോദ്യംചെയ്തു. സൈനിക നടപടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യാതിര്‍ത്തി സുരക്ഷിതമാണ്. സൈനികനടപടി 100 ശതമാനവും കുറ്റമറ്റതായിരുന്നു. ഇന്ത്യന്‍ സേനയുടെ ധീരതയെക്കുറിച്ച് ഒരാള്‍ക്കും ഒരിക്കലും സംശയമുണ്ടായിട്ടില്ല. ഇന്ത്യയുടെ മിന്നലാക്രമണത്തെ പാകിസ്താന്‍ പോലിസ് ഓഫിസര്‍ ശരിവയ്ക്കുന്ന വാര്‍ത്ത സിഎന്‍എന്‍ ന്യൂസ് സംപ്രേഷണം ചെയ്തിട്ടുമുണ്ട്. എന്നിരിക്കെയാണ് ഇപ്പോള്‍ ചിലര്‍ക്ക് സംശയമുണ്ടായിരിക്കുന്നത്- മന്ത്രി പറഞ്ഞു. ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പരീക്കര്‍. വേണ്ടിവന്നാല്‍ അതിര്‍ത്തിയില്‍ യുദ്ധത്തിന് ഒരുക്കമാണെന്നു ചില വിമുക്തഭടന്‍മാര്‍ തനിക്കെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day