|    Jan 22 Sun, 2017 3:11 am
FLASH NEWS

മിന്നലാക്രമണം: മോദിയെ പുകഴ്ത്തി രാഹുല്‍

Published : 1st October 2016 | Posted By: SMR

ബുലന്ദ്ശഹര്‍: പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ ആദ്യത്തെ ധീര നടപടിയാണ് പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ കിസാന്‍ യാത്രയുടെ ഭാഗമായി നടന്ന റോഡ്‌ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യമായി ഒരു പ്രധാനമന്ത്രിക്ക് യോജിച്ച തരത്തില്‍ മോദി നടത്തിയ ആദ്യ നടപടിയാണിത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മോദിക്ക് സര്‍വ പിന്തുണയും നല്‍കും-രാഹുല്‍ പറഞ്ഞു. കിസാന്‍ യാത്രയില്‍ ആദ്യമായാണ് രാഹുല്‍ മോദിയെ പുകഴ്ത്തുന്നത്. രാജ്യത്തെ രക്ഷിക്കുന്നതിന് ജീവത്യാഗം ചെയ്യാന്‍ സന്നദ്ധരായ ജവാന്മാര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിന് അവസരമുണ്ടാക്കിയത് പിഡിപിയുമായുള്ള ബിജെപി സഖ്യമാണ്. സൈനികാക്രമണത്തിന് ആദ്യത്തെ ഉത്തരവാദി പാകിസ്താനും പിന്നെ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയവുമാണെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക