|    Mar 30 Thu, 2017 4:31 am
FLASH NEWS

മിന്നലാക്രമണം: പാക് മാധ്യമ റിപോര്‍ട്ട് വ്യാജമെന്ന് ഇന്ത്യ

Published : 15th October 2016 | Posted By: SMR

ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ ഡല്‍ഹിയിലെ ജര്‍മന്‍ അംബാസഡറോട് പറഞ്ഞുവെന്ന് പാക് മാധ്യമത്തില്‍ വന്ന റിപോര്‍ട്ട് കെട്ടിച്ചമച്ചതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ്. പാകിസ്താനിലെ ദി ന്യൂസ് ഇന്റര്‍നാഷനലിലാണ് വാര്‍ത്ത വന്നത്. സപ്തംബര്‍ 29ന് ജര്‍മന്‍ അംബാസഡര്‍ മാര്‍ട്ടിന്‍ നേയുമായി നടത്തിയ കൂടിക്കാഴ്ചയില്‍, മിന്നലാക്രമണം നടന്നിട്ടില്ല എന്നു ജയശങ്കര്‍ പറഞ്ഞുവെന്നായിരുന്നു വാര്‍ത്ത.
തിരുവനന്തപുരത്ത് ജര്‍മന്‍ ഓണററി കോണ്‍സുലേറ്റ്
തിരുവനന്തപുരം: ജര്‍മനിയുടെ ഓണററി കോണ്‍സുലേറ്റ് ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ ഹെല്‍വിഗ് ബ്യോത്തെയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഡോ. സെയ്ദ് ഇബ്രാഹീമിനെ ജര്‍മനിയുടെ കേരളത്തിലെ ഓണററി കോണ്‍സലായി നിയമിച്ചതിനെത്തുടര്‍ന്നുള്ള ചടങ്ങുകളും ഇതോടൊപ്പം നടന്നു. ജര്‍മനിയുടെ സാന്നിധ്യം കേരളത്തില്‍ ശക്തമാവുന്നതിന് കോണ്‍സുലേറ്റ് വഴിതെളിയിക്കുമെന്ന് ഹെല്‍വിഗ് ബ്യോത്തെ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day