|    Jul 17 Tue, 2018 10:46 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മിന്നലാക്രമണം പാകിസ്താനുള്ള സന്ദേശമെന്ന് കരസേനാ മേധാവി

Published : 27th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയെന്നു പറയുന്ന മിന്നലാക്രമണം പാകിസ്താനുള്ള സന്ദേശമാണെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ആക്രമണത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന വേളയിലാണ് കരസേനാ മേധാവിയുടെ പ്രതികരണം. ആക്രമണത്തിലൂടെ നമ്മള്‍ എന്താണ് ലക്ഷ്യമാക്കിയതെന്നു പാകിസ്താന്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവും. ഇന്ത്യക്കെതിരേ പ്രകോപനം തുടര്‍ന്നാല്‍ ഇനിയും ഇത്തരം ആക്രമണങ്ങള്‍ നടത്തും. ആക്രമണങ്ങള്‍ക്കായി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നവരെ സ്വീകരിച്ച് കുഴിമാടത്തിലേക്കയക്കാന്‍ സേന കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉറിയിലെ ഇന്ത്യന്‍ സൈനിക ക്യാംപിനു നേര്‍ക്കു നടന്ന സായുധാക്രമണത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss