|    Sep 21 Thu, 2017 5:35 pm
FLASH NEWS

മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം നിലച്ചിട്ടും നടപടിയില്ലെന്ന്‌

Published : 13th July 2017 | Posted By: fsq

 

വിഴിഞ്ഞം: കോട്ടുകാല്‍ പഞ്ചായത്തിലെ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം നിലച്ചിട്ട് മാസങ്ങളായെങ്കിലും പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. 2015 ഏപ്രില്‍ മാസത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആഭ്യന്തര വകുപ്പുമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന് തറക്കല്ലിട്ടത്. ലോകബാങ്ക് സഹായത്തോടെയാണ് സിവില്‍ സ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചത്.  ഇതുവരെ കെട്ടിടത്തിനായി മൂന്ന് കോടിയോളം രൂപ ചെലവായിട്ടുണ്ടെന്നും ഫണ്ട് തീര്‍ന്നത് കാരണമാണ് കെട്ടിടം പണി പാതിവഴിയിലായതെന്നുമാണ് കോണ്‍ട്രാക്ടര്‍ പറയുന്നത്. തുടക്കത്തില്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തെ എതിര്‍ത്ത സിപിഎം അംഗങ്ങള്‍ നിര്‍മാണത്തിനുള്ള കമ്പികള്‍ പരസ്യമായി പിഴുതെറിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇവരൊഴികെ മറ്റ് രാഷ്ട്രീയ ക്ഷികളും പൊതുജനവും സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് അനുകൂലമായ നിലപാട് എടുത്തതോടെ സിപിഎം തന്ത്രപരമായി പിന്‍മാറുകയായിരുന്നു. നിര്‍മാണം നിലച്ച കെട്ടിടത്തിലെ കമ്പികള്‍ മാസങ്ങളായി വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത നിലയിലാണ്.  സമയത്ത് ബില്ലുകള്‍ പാസ്സാക്കാത്തതിനാലാണ് പണി ഉദ്ദേശിച്ചത് പോലെ പൂര്‍ത്തിയാക്കാത്തത് എന്നാണ് കരാറുകാരന്റെ പക്ഷം. ഇക്കാര്യങ്ങളില്‍ അപാകത ആരോപിച്ച് കരാറുകാരന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.   നിലവിലെ ഭരണ സമിതി പുതുതായി അവതരിപ്പിച്ച ബജറ്റിലും ആവശ്യത്തിന് പണം നീക്കി വച്ചിട്ടില്ല. ലോക ബാങ്കിന്റെ പണം വരട്ടെ എന്ന നിലപാടാണ് അധികാരികള്‍ക്കുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക