|    Oct 20 Fri, 2017 9:47 pm
FLASH NEWS

മിനി സിവില്‍ സ്റ്റേഷന്‍ തുറക്കാന്‍ നാട്ടുകാര്‍ ഉപവാസം നടത്തി

Published : 15th July 2017 | Posted By: fsq

 

മുക്കം: യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത്  സാക്ഷാത്കരിക്കപ്പെട്ട മലയോര മേഖലയുടെ സ്വപ്‌ന പദ്ധതിയായ മുക്കം മിനി സിവില്‍ സ്റ്റേഷന്‍ നോക്കുകുത്തിയായി മാറുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും  പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകള്‍ സമരം ആരംഭിച്ചു. വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുക്കത്തെ  സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു മേല്‍ക്കൂരക്ക് കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ മുക്കം-കോഴിക്കോട് റോഡില്‍ അഗസ്ത്യന്‍ മുഴിയിലെ റവന്യു വകുപ്പിന്റെ അധീനതയിലുളള 1.38 ഏക്കര്‍ ഭൂമിയില്‍ 3 കോടിപത്ത് ലക്ഷം രൂപ ചിലവിലാണ് മിനി സിവില്‍ സ്‌റേഷന്‍ കെട്ടിടം നിര്‍മിച്ചത്.മിനി സിവില്‍ സ്റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ആവശ്യപെട്ട് മുസ്ലിം ലീഗ് നേരത്തേ സമരം നടത്തിയിരുന്നു. ഇന്നലെ സഹൃദയ അഗസ്ത്യന്‍മുഴിയുടെ ആഭിമുഖ്യത്തില്‍ നടന്ന കൂട്ട ഉപവാസം പ്രഫ. ഹമീദ് ചേന്ദമംഗല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സൗഫീഖ് വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. ബെന്നി ജോസ്, കൊറ്റങ്ങല്‍ സുരേഷ് ബാബു, എ.പി.മുരളീധരന്‍,വിജയന്‍ സുധാകരന്‍, കപ്പടചാലില്‍ ദിവാകരന്‍, പരതയില്‍ ബിലന്‍ മാസ്റ്റര്‍, പ്രഭാകരന്‍ മുക്കം, ദിവാകരന്‍ നടുതൊടിക, രാജന്‍, ഇ കെ സുരേഷ്, വിപിന്‍ തറപ്പറമ്പ്, സുജിത്, ടി.ടി നാസര്‍, ഇ കെ ദിപിന്‍, ജംഷിദ്, വി സജീഷ് കപ്പടച്ചാലില്‍, അഫ്‌നാസ്, ഉണ്ണി പ്രശാന്തി, ടി ടി സുജിത് സംസാരിച്ചു. കൂട്ട ഉപവാസത്തിന്റെ സമാപനം നാരങ്ങാനീര് നല്‍കി കാഞ്ചന മാല നിര്‍വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക