ഫറോക്ക്്: ചെറുവണ്ണൂര്‍ കൊളത്തറ റോഡില്‍ മിനി ബസ് മറിഞ്ഞു സ്ത്രീകളും കുട്ടികളടക്കം 30പേര്‍ക്ക് പരിക്ക്. ഫറോക്ക് നിന്നും കുന്നത്ത്പാലം വഴി മെഡിക്കല്‍ കോളജിലേക്ക് പോകുന്ന ത്രീ സ്റ്റാര്‍ ബസ്സാണ് ഇന്നലെ വൈകീട്ടു ആറോടെ മറിഞ്ഞത്. അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിനു കാരണമെന്നു യാത്രക്കാര്‍ പറഞ്ഞു.
പരേക്കേറ്റവരെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അമതിവേഗതയില്‍ നിയന്ത്രണം വിട്ടെത്തിയ ബസ് കൊളത്തറ റോഡില്‍ കണ്ണാടത്ത് ഇറക്കത്തില്‍ നടപാതയുടെ സഌബിലേക്ക് കയറിയാണ് റോഡിനു കുറുകെ മറിഞ്ഞത്.
സമീപത്ത് വീടിന്റെ ചുറ്റുമതിലും ബസ് ഇടിച്ചു തകര്‍ത്തു. അപകടം കണ്ട ഓടുകൂടിയ നാട്ടുകരാണ് യാത്രക്കാരെ ബസ്സിന്റെ ചില്ലുപൊട്ടിച്ചു ആശുപത്രിയിലേക്ക് മാറ്റിയത്്.
ഫറോക്കില്‍ നിന്നും നിറയെ യാത്രക്കാരുമായെത്തിയ ബസ് ചെറുവണ്ണൂര്‍ കൊളത്തറ ജങ്ഷനില്‍ നിന്നു തന്നെ മരണ വേഗതയിലാണ് ഓടിച്ചു പോയതെന്നു നാട്ടുകാര്‍ പറഞ്ഞു. മീഞ്ചന്തയില്‍ നിന്നും ഫയര്‍ഫോഴ്സെത്തി ക്രെയിന്‍ ഉപയോഗിച്ചു ബാസ് റേഡില്‍ നിന്നും മാറ്റി ഗതാഗത തടസ്സം നീക്കിയത്.
നല്ലളം പോലിസ് സ്ഥലത്തെത്തിയിരുന്നു. കൊളത്തറ സ്വേദിശികളായ പള്ളിപ്പുറത്ത് ഉറുമിയില്‍ രാജീവ് (48), കുനിയില്‍ ഫാത്തിമ (63), നെട്ടോളി ഷാനി (20) ഒളവണ്ണ സ്വദേശികളായ കല്‍പ്പള്ളി സൈനബ(49), മരുമകള്‍ തസ്വാന(25), സൈബുന്നീസ (35), തെന്മ മെഹറിന് (3), ഖലീഫന്റകത്ത് സഫിയ (59), മേലെ പറശ്ശേരി ദിവ്യ (30), സ്രാമ്പിക്കല്‍ ആതിര (19), ചെറിയപൊറ്റമ്മല് ലിജിന (29), മണ്ണാറക്കല്‍ സുമാവതി (58), ചെറോട്ടുകുന്ന് ശ്രീജ (48), നല്ലളം സ്വദേശികളായ ജമീല(31) മക്കളായ ഹിബ (11), നിയ (9), റിഫ (4), തുവ്വശ്ശേരി രമേശ് (44), ഭാര്യ സുസ്മിത (38), മകന് വൈഷ്ണവ് (14)കുന്നത്ത്പാലം പാലത്തൊടി സുമാദേവി (58), കാക്കഞ്ചേരി സ്വദേശികളായ കളത്തിങ്ങല്‍ സാഹിന (21), മുഹമ്മദ് ഷാദില്‍ (11), സുല്‍ഫീന (21), ബസ് ഡ്രൈവര്‍ അത്തന്‍വളവ് സ്വദേശി സതീഷ് (32), എന്നിവരെയാണ് ചെറുവണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒളവണ്ണ മേലെപുറത്ത് മേത്തല്‍ സൈനബ (49),പേടങ്ങല് സുഭാഷിണി (40), പൊക്കുന്ന് സ്വദേശി ഹര്‍ഷം വീട്ടില്‍ നിഷ (44), കണ്ടക്ടര്‍ ഫറോക്ക് പുത്തഞ്ചേരി അനൂപ് (26) എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.