|    Apr 27 Fri, 2018 1:02 am
FLASH NEWS

മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 17 പേര്‍ക്കു പരിക്ക്

Published : 20th February 2018 | Posted By: kasim kzm

മുക്കൂട്ടുതറ: നഴ്‌സിങ് വിദ്യാര്‍ഥിനികളുമായി പോയ മുക്കൂട്ടുതറ അസീസി ആശുപത്രിയിലെ ബസ് എരുമേലി എംഇഎസ് കോളജിനു സമീപം പ്രപ്പോസ് റോഡില്‍ മറിഞ്ഞ് അപകടം. െ്രെഡവര്‍ ഉള്‍പ്പടെ 17 പേര്‍ക്കു പരിക്കേറ്റു.
അസീസി സ്‌കൂള്‍ ഓഫ് നഴ്‌സിങിലെ വിദ്യാര്‍ഥി ലൂക്ക് (18), വിദ്യാര്‍ഥിനി സാറ (21) എന്നിവര്‍ കോട്ടയം മാതാ ആശുപത്രിയിലും റോസ്മി (21) കോട്ടയം കാരിത്താസ് ആശുപത്രിയിലും െ്രെഡവര്‍ ബിജു (42), വിദ്യാര്‍ഥിനികളായ സോണാ സെബാസ്റ്റ്യന്‍ (21), ബ്ലസി (21), ഷെബാന (22), ശില്‍പ (20), നിഷ (19), ബിജില (22), ലിന്റ (20), ജെസന (21), ജെസ്മി (20), മരിയ ടോമി (20), ആതിര (21) അധ്യാപികമാരായ ലക്ഷ്മി, സോണിയ എന്നിവരെ 26 മൈല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെങ്കിലും വിദഗ്ധ ചികില്‍സയ്ക്കായി മൂന്നു പേരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും 10 പേരെ കാഞ്ഞിരപ്പള്ളി 26ാം മൈലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എതിരേ വന്ന ബൈക്ക് യാത്രികന്‍ പെട്ടെന്നു മുന്നിലെത്തി ബ്രേക്കിട്ട് നിര്‍ത്തിയപ്പോള്‍ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചതിനിടെ നിയന്ത്രണം വീട്ട് മറിയുകയായിരുനെന്ന് െ്രെഡവര്‍ പോലിസിനോട് പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് അപകടം.
പോലിസും ഫയര്‍ ഫോഴ്‌സും മോട്ടോര്‍ വാഹന വകുപ്പും സ്ഥലത്തെത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss