|    Jun 23 Sat, 2018 8:00 am
FLASH NEWS

മിനി ബസ് തല കീഴായിമറിഞ്ഞു; നാലുപേര്‍ക്ക് പരിക്ക്

Published : 31st January 2017 | Posted By: fsq

 

കൊട്ടിയം: വാഴപ്പള്ളി തൈക്കാവിന് മുന്‍വശം  നാടക സംഘം സഞ്ചരിച്ചിരുന്ന മിനി ബസ് തലകീഴായി മറിഞ്ഞു. തിരുവന്തപുരത്തെ ചിലങ്ക എന്ന നാടക സംഘത്തിന്റെ വണ്ടിയാണ് ഇന്നലെ രാവിലെ ഏഴോടെ അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരത്തു നിന്നും ഷൊര്‍ണൂരിലേയ്ക് നാടകാ വധാരണത്തിനായി പോകവേ ഉമയനല്ലുര്‍ ജങ്ഷന്‍ കഴിഞ്ഞതോടെ ടയര്‍ര്‍ പഞ്ചറായി ദേശീയപാതയില്‍ തലകീഴായി മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന നാടക സമിതി അംഗങ്ങളായ രാജ്കുമാര്‍(42 ), സുധ(35 ), ഷാനു ലാസര്‍ (42), സൗദാമിനി(60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ദ്ധ ചികില്‍സക്കായി ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.  മിനി ബസിന്റെ മുകളില്‍ നാടകവതരണത്തിനുള്ള വസ്തുക്കള്‍ ഉണ്ടായിരുന്നു. ഇവയുടെ അമിതഭാരമാണ് മിനിബസ് തലകീഴായി മറിയാന്‍ കാരണം. ഉച്ചയോടെ ബസ് ഉയര്‍ത്തുകയും  മറ്റൊരു വാഹനത്തില്‍ നാടകസാധനങ്ങള്‍ കൊണ്ടുപോവുകയും ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss