|    Aug 17 Thu, 2017 9:23 am
FLASH NEWS

മിനി പമ്പ; തീര്‍ത്ഥാടകര്‍ക്ക് സമ്പൂര്‍ണ ശൗചാലയ സൗകര്യം ഉറപ്പാക്കും: ജില്ലാ കലക്ടര്‍

Published : 11th November 2016 | Posted By: SMR

മലപ്പുറം: തീര്‍ത്ഥാടന കാലത്ത് മിനി പമ്പയില്‍ സമ്പൂര്‍ണ ശൗചാലയ സൗകര്യം ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എ  ഷൈനാമോള്‍ അറിയിച്ചു. ശബരിമലയിലെ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മിനി പമ്പയിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം പൂര്‍ണമായി നിയന്ത്രിക്കും. ഇതിനായി സന്നദ്ധ സംഘടനകളുടെയും പോലിസിന്റെയും സേവനം ആവശ്യപ്പെടും. പ്ലാസ്റ്റിക് സഞ്ചികളും കവറുകളും ശേഖരിക്കുന്നതിന് ബിന്നുകള്‍ തയ്യാറാക്കും. ആവശ്യക്കാര്‍ക്ക് സൗജന്യമായി തുണിസഞ്ചികള്‍ നല്‍കും. തീര്‍ത്ഥാടനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലൈറ്റിങ് സംവിധാനം പൂര്‍ത്തിയായി. ബാരിക്കേഡുകളുടെ പണിയും പൂര്‍ത്തിയായി. പരിസരത്തെ കിണര്‍ വെള്ളം ഉപയോഗിക്കാന്‍ പറ്റുന്നതാന്നെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഭക്തര്‍ക്ക് കുടിവെള്ളം സൗജന്യമായി നല്‍കുന്നതിന് സൗകര്യം ഒരുക്കും. സീസണ്‍ അവസാനിക്കുന്നതുവരെ ബോട്ട് സര്‍വീസ് ഏര്‍പ്പെടുത്തും. മിനി പമ്പയിലും ചമ്രവട്ടം അയ്യപ്പക്ഷേത്ര പരിസരത്തും മെഡിക്കല്‍ എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. ആധുനിക സൗകര്യങ്ങളോട് കൂടിയ ആബുലന്‍സ് തയ്യാറാക്കി നിര്‍ത്തും. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ഒഴിവാക്കുന്നതിനും പ്ലാസ്റ്റിക് സഞ്ചികളുടെ വര്‍ജനത്തിനും എല്ലാ ഭാഷയിലും നിര്‍ദേശങ്ങള്‍ നല്‍കും. റോഡരികിലെ കച്ചവടക്കാരുടെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും. പ്രദേശത്ത് വിലവിവര പട്ടിക ഉറപ്പാക്കും. മിനി പമ്പയില്‍നിന്ന് ശബരിമലയിലേക്ക് കെഎസ്ആര്‍ടിസി സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് ഗവണ്‍മെന്റിന് കത്തയച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ തിരൂര്‍ ആര്‍ഡിഒ ടി വി സുഭാഷ്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ സി മോഹനന്‍, എ നിര്‍മലകുമാരി, എഡിസി ജനറല്‍ പ്രീതി മേനോന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക