|    Dec 15 Fri, 2017 9:17 pm
FLASH NEWS

മിനി പമ്പയിലെ അന്നദാനത്തിന് 40 ചാക്ക് അരി പാണക്കാട് സാദിഖലി തങ്ങള്‍ വക

Published : 4th December 2017 | Posted By: kasim kzm

എടപ്പാള്‍: അയ്യപ്പ സേവാ സംഘം കുറ്റിപ്പുറം മിനിപമ്പയില്‍ അയ്യപ്പ ഭക്തര്‍ക്കായി നടത്തുന്ന അന്നദാന ക്യാംപിലേക്ക് 40 ചാക്ക് അരി സംഭാവന ചെയ്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ മിനി പമ്പയില്‍ തുടര്‍ച്ചയായി ഏഴാമത്തെ വര്‍ഷമാണ് അയ്യപ്പസേവാ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അന്നദാനം നടത്തുന്നത്.
മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കൂടിയായ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുന്‍ എംഎല്‍എ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ഫൈസല്‍ തങ്ങള്‍ പൊന്നാനി, ഐ പി ജലീല്‍, കെ ടി അഷ്‌റഫ്, ഇബ്രാഹിം മൂതൂര്‍, സി എം അക്ബര്‍ കുഞ്ഞു എന്നിവരുള്‍പ്പെട്ട മുസ്‌ലിംലീഗ് പ്രതിനിധി സംഘം ഇന്നലെ വൈകീട്ടാണ് അന്നദാന ക്യാംപില്‍ അരിയുമായെത്തിയത്. അയ്യപ്പ സേവാ സംഘം ജില്ലാ ഭാരവാഹികളായ കെ ഗോപാലകൃഷ്ണന്‍ നായര്‍, കോ-ഓഡിനേറ്റര്‍ കണ്ണന്‍ പന്താവൂര്‍, ക്യാംപ് ഓഫിസര്‍ ജയന്‍ മാന്തടം, ബാലചന്ദ്രന്‍ മുല്ലപ്പള്ളി, ഉണ്ണി കൂരട, മുസ്തഫ മദിരശ്ശേരി, മനോജ്, കെ വി ശ്രീനാരായണന്‍, സുനില്‍ എന്നിവര്‍ ചേര്‍ന്ന് തങ്ങളേയും സംഘത്തേയും സ്വീകരിച്ചു.
ക്യാംപില്‍ നിന്നു ഭക്ഷണവും കഴിച്ചാണ് തങ്ങള്‍ മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക