|    Feb 25 Sun, 2018 7:33 am

മിനി അത്‌ലറ്റിക്‌സ് സമാപിച്ചു; മല്‍സരാര്‍ഥികളുടെ വേദനയും സങ്കടവും ബാക്കിയാക്കി

Published : 17th January 2017 | Posted By: fsq

 

കൊയിലാണ്ടി: ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ നടന്ന ജില്ലാ മിനി അത്‌ലറ്റിക്‌സ് മീറ്റ് മല്‍സരാര്‍ഥികളുടേയും രക്ഷിതാക്കളുടേയും വേദനയും സങ്കടവും ബാക്കിയാക്കിയാണ് സമാപിച്ചത്. ഞായറാഴ്ച നടക്കേണ്ട മല്‍സരമാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. മല്‍സരാര്‍ഥികള്‍ രാവിലെ എത്തിയെങ്കിലും സംഘാടകര്‍ എത്തിയത് 10 മണിയോടെയാണ്. രോഷാകുലരായ മല്‍സരാര്‍ഥികളും രക്ഷിതാക്കളും സംഘാടകരെ തടഞ്ഞുവെക്കുകയായിരുന്നു. മല്‍സരം നിയന്ത്രിക്കേണ്ട ഉദ്യോഗസ്ഥര്‍ എത്തിയത് 11 മണിക്കാണ്. പ്രതിഫലം നല്‍കാത്തതാണ് കാരണമെന്നറിയുന്നു. സ്റ്റേഡിയത്തില്‍ വീണ് പരിക്കേറ്റ മല്‍സരാര്‍ഥിക്ക് ആവശ്യമായ ഫസ്റ്റ് എയ്ഡ് പോലും നല്‍കാന്‍ സംഘാടകര്‍ക്കായില്ല. മല്‍സരം കഴിഞ്ഞ് ഫോട്ടോ സെഷന്‍ പോലുമില്ലാതെയാണ് പരിപാടി അവസാനിച്ചത്. മല്‍സരാര്‍ഥികള്‍ പല തവണ സംഘാടകരോട് ഫോട്ടോ സെഷന് ആവശ്യപ്പെട്ടെങ്കിലും അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. മല്‍സരത്തില്‍ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പോലും നല്‍കിയിട്ടില്ല. സ്‌റ്റേഡിയത്തില്‍ ആവശ്യമായ സൗകര്യവും നടത്താതെയാണ് മീറ്റ് സംഘടിപ്പിച്ചതെന്ന് ആരോപണമുണ്ട്. എന്നാല്‍ രാഷ്ട്രീയക്കളിയാണ് മീറ്റ് അലങ്കോലപ്പെടാന്‍ കാരണമെന്ന് പ്രസിഡന്റ് തങ്കച്ചന്‍ പറഞ്ഞു. എന്നാല്‍, പ്രസിഡന്റിന്റെ സ്വന്തം താല്‍പര്യങ്ങള്‍ അനുസരിച്ചാണ് മല്‍സരം നടത്തിയതെന്ന് മറുപക്ഷവും വാദിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss