|    Aug 18 Sat, 2018 2:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മിനിമം വേതനം പുതുക്കി; വിജ്ഞാപനം റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

Published : 7th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും മിനിമം വേതനം പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി. സര്‍ക്കാര്‍ തീരുമാനം അപ്രായോഗികമാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. തൊഴിലുടമകളുടെയും ജോലിക്കാരുടെയും അഭിപ്രായങ്ങള്‍ മാനിക്കാതെ ഡല്‍ഹി സര്‍ക്കാര്‍ ധൃതിയിലെടുത്ത തീരുമാനമാണ് ഇതെന്നും ആക്റ്റിങ് ചീഫ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി ഹരി ശങ്കര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സ്വാഭാവിക നീതിയുടെ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണിത്.
അതിനാല്‍, ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ അസാധുവാണെന്നും കോടതി പറഞ്ഞു. എല്ലാ വിഭാഗം ജീവനക്കാരുടെയും മിനിമം വേതനം സംബന്ധിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ 2016 സപ്തംബറില്‍ നിയോഗിച്ച കമ്മിറ്റിയുടെ സാധുതയും കോടതി റദ്ദാക്കി. എല്ലാ വിഭാഗം ജീവനക്കാര്‍ക്കുമുള്ള മിനിമം വേതനം പരിഷ്‌കരിച്ച് 2017ലാണ് ഡല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. തൊഴിലുടമകള്‍, വ്യാപാരികള്‍, പെട്രോള്‍, റസ്‌റ്റോറന്റ് ഡീലേഴ്‌സ് തുടങ്ങിയവരുടെ ഹരജിയിലാണ് കോടതി വിധി.
വൈദഗ്ധ്യമില്ലാത്ത ജോലിക്കാരുടെ മിനിമം വേതനം മാസത്തില്‍ 9724ല്‍ നിന്ന് 13350 ആയും അര്‍ധ വൈദഗ്ധ്യമുള്ള ജീവനക്കാര്‍ക്ക് പ്രതിമാസം 10,764ല്‍ നിന്ന് 14,698 ആയും വിദഗ്ധ തൊഴിലാളികളുടെ വേതനം പ്രതിമാസം 11,830ല്‍ നിന്ന് 16182യും വര്‍ധിപ്പിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡല്‍ഹി സര്‍ക്കാര്‍ ഇത്തരത്തില്‍ കൈക്കൊണ്ട തീരുമാനം ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നു ഹൈക്കോടതി ബെഞ്ച് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss