|    Nov 19 Mon, 2018 11:03 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മിനിമം ബാലന്‍സ് എസ്ബിഐ ഉപഭോക്താക്കളില്‍ നിന്ന് പിഴിഞ്ഞത് 2433 കോടി

Published : 5th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത ഉപഭോക്താക്കളില്‍ നിന്ന് പ്രധാനപ്പെട്ട ബാങ്കുകള്‍ പിഴിഞ്ഞത് കോടികള്‍. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും വലിയ കൊള്ള നടത്തിയത്. 2017-18ല്‍ എസ്ബിഐ ഈ ഇനത്തില്‍ നേടിയത് 2433.87 കോടി രൂപയാണ്.
സ്വകാര്യ ബാങ്കുകളില്‍ എച്ച്ഡിഎഫ്‌സിയാണ് ഏറ്റവും കൂടുതല്‍ തുക വസൂലാക്കിയത്. 590 കോടിയാണ് ഈ ഇനത്തില്‍ എച്ച്ഡിഎഫ്‌സിയുടെ വരുമാനം. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ ബാങ്കുകള്‍ 11,500 കോടി രൂപയാണ് മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്നു പിഴിഞ്ഞെടുത്തത്.
മിനിമം ബാലന്‍സുമായി ബന്ധപ്പെട്ട് അഞ്ചു മുതല്‍ 15 രൂപ വരെയും അതിന്റെ ജിഎസ്ടിയുമാണ് എസ്ബിഐ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. എസ്ബിഐ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് മെട്രോ, നഗര മേഖലകളില്‍ മാസം ശരാശരി 3,000 രൂപയും അര്‍ധനഗര, ഗ്രാമീണ മേഖലകളില്‍ മാസം 1000 രൂപയും മിനിമം ബാലന്‍സ് ഉണ്ടായിരിക്കണം.
എച്ച്ഡിഎഫ്‌സി ബാങ്കിന് ഇത് മെട്രോ, നഗര മേഖലകളി ല്‍ 10,000 രൂപയും അര്‍ധനഗര മേഖലകളില്‍ 5000 രൂപയും ഗ്രാമീണമേഖലകളില്‍ നാലുമാസത്തേക്ക് ശരാശരി 2,500 രൂപയുമാണ്. 150 രൂപ മുതല്‍ 600 രൂപവരെ നഗരങ്ങളിലും(പ്ലസ് ജിഎസ്ടി), 270 രൂപ മുതല്‍ 450 രൂപവരെ (പ്ലസ് ജിഎസ്ടി) ഗ്രാമങ്ങളിലും പിഴയായി ഈടാക്കുന്നു.
മിനിമം ബാലന്‍സിന്റെ പേരില്‍ പിഴ ഈടാക്കുന്ന കാര്യത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം പഞ്ചാബ് നാഷനല്‍ ബാങ്കിനാണ്. 210.76 കോടി രൂപ. സെ ന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും കാനറാ ബാങ്കും യഥാക്രമം 173.92, 118.11 കോടി രൂപയാണ് നേടിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss