|    Oct 19 Fri, 2018 2:16 pm
FLASH NEWS
Home   >  National   >  

മിനിമം ബാലന്‍സ് ഇല്ല: പിഴയിനത്തില്‍ എസ്ബിഐ ഈടാക്കിയത് 1771 കോടി രൂപ

Published : 2nd January 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലന്‍സ് അക്കൗണ്ടുകളില്‍ നിന്ന് 1771 കോടി പിഴ ഈടാക്കിയതായി റിപോര്‍ട്ട്. നിര്‍ദേശിക്കപ്പെട്ട മിനിമം ബാലന്‍സ് അക്കൗണ്ടില്‍ ഇല്ലാത്തവരില്‍ നിന്ന് ഈടാക്കിയതാണ് ഈ തുക. 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലെ കണക്കാണ് ധനമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.


എസ്ബിഐയുടെ മൂന്നാം പാദത്തിലെ ലാഭത്തേക്കാള്‍ ഉയര്‍ന്നതാണ് ഇത്. 1356 കോടിയായിരുന്നു 2017ലെ ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള ലാഭം. ഇതിന് പുറമേ ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുള്ള ആറ് മാസം കൊണ്ട് നേടിയ 3500 കോടിയില്‍ പരം രൂപയുടെ ലാഭത്തിന്റെ നേര്‍പകുതിയുമാണ് ഈ തുക. എസ്ബിഐക്ക് മൊത്തം 42 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളാണുള്ളത്്. ഇതില്‍ 13 കോടി ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളും പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളുമാണ്. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലൂടെ ആരംഭിച്ച സാധാരണക്കാരുടെ സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്നുമാണ് എസ്ബിഐ നേട്ടമുണ്ടാക്കിയത്.
അതിനിടെ,എസ്ബിഐ അടിസ്ഥാന നിരക്കില്‍ കുറവു വരുത്തി. ഇതോടെ എസ്ബിഐയുടെ നിലവിലുള്ള ഉപഭോക്താക്കളുടെ വായ്പാ പലിശനിരക്ക് കുറയും. അടിസ്ഥാന നിരക്കുമായി ബന്ധിപ്പിച്ച് വായ്പയെടുത്തവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. വിദ്യാഭ്യാസ, ഭവന വായ്പയെടുത്തിട്ടുള്ളവരില്‍ പകുതിയോളം പേര്‍ക്ക് നിരക്കു കുറച്ചതിന്റെ ഗുണം ലഭിക്കും. 30 ബേസിസ് പോയിന്റാണ് അടിസ്ഥാന നിരക്കുകളില്‍ കുറവു വരുത്തിയത്. 8.65 ശതമാനമാണ് പുതുക്കിയ അടിസ്ഥാന നിരക്ക്. ഇതോടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ അടിസ്ഥാന നിരക്കുള്ള ബാങ്കായി എസ്ബിഐ മാറും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss