|    Oct 17 Wed, 2018 6:20 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ : ഭേദഗതിക്കൊരുങ്ങി എസ്ബിഐ

Published : 18th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴയടയ്ക്കണമെന്ന നിബന്ധനയില്‍ ചില ഭേദഗതികള്‍ക്കൊരുങ്ങി എസ്ബിഐ. പിഴ ചുമത്തിയ നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്കു വിധേയമായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. അക്കൗണ്ടുകളിലെ പിഴ സംബന്ധിച്ച് പുനരവലോകനം നടത്താനാണ് നീക്കം. വിഷയത്തില്‍ ഇടപാടുകാരുടെ പ്രതികരണങ്ങള്‍ ബാങ്കിന് മുന്നിലെത്തിയതായും അവ മുഖവിലയ്‌ക്കെടുത്ത് മികച്ച തീരുമാനം കൈക്കൊള്ളുമെന്നും എസ്ബിഐ മാനേജിങ് ഡയറക്ടര്‍ രജനീഷ് കുമാര്‍ പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ ഉപഭോക്താക്കള്‍ക്കുമേലുള്ള പിഴയുടെ കാര്യത്തില്‍ മാറ്റം വേണോ എന്ന കാര്യം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം അറിയിക്കും. എസ്ബിഐക്ക് 40 കോടിയിലേറെ സേവിങ്‌സ് അക്കൗണ്ടുകളുണ്ട്. ഇതില്‍ 13 കോടിയോളം ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റു(ബിഎസ്ബിഡി)കളും പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന (പിഎംജെഡിവൈ) അക്കൗണ്ടുകളും മിനിമം ബാലന്‍സ് നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 27 കോടി സേവിങ്‌സ് അക്കൗണ്ടുകളില്‍ 15-20 ശതമാനം വരെ മിനിമം ബാലന്‍സ് മാനദണ്ഡം പാലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് മാസം നിശ്ചിത തുക അക്കൗണ്ടില്‍ സൂക്ഷിക്കാത്തവരില്‍നിന്ന് പിഴയായി തൊട്ടടുത്ത മാസം 235 കോടി രൂപ ഈടാക്കിയെന്നും രജനീഷ് കുമാര്‍ വെളിപ്പെടുത്തി.  മെട്രോ നഗരങ്ങളിലെ സേവിങ്‌സ് അക്കൗണ്ടുകളില്‍  മാസം കുറഞ്ഞത് 5000 രൂപയെങ്കിലും മിനിമം ബാലന്‍സ് വേണമെന്നാണ് നിബന്ധന. ഇതിന് താഴെ പോയാല്‍ 50 മുതല്‍ 100 രൂപ വരെയാണ് പിഴയടയ്‌ക്കേണ്ടത്. ഗ്രാമപ്രദേശങ്ങളിലെ 1000 രൂപ മിനിമം ബാലന്‍സ് നിബന്ധന പാലിക്കാത്ത സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ 20 മുതല്‍ 50 രൂപ വരെ പിഴയായി നല്‍കണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss