|    Jan 16 Tue, 2018 3:26 pm
FLASH NEWS
Home   >  World   >  

മിനാ ദുരന്തത്തില്‍ മരിച്ചത് 464 ഇറാനിയന്‍ ഹാജിമാര്‍

Published : 3rd October 2015 | Posted By: G.A.G

 

hajj-stampedeതെഹ്‌റാന്‍: കഴിഞ്ഞയാഴ്ച സൗദി അറേബ്യയിലെ മിനായില്‍ ഹജ്ജ് കര്‍മത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 464 ഇറാനിയന്‍ ഹാജിമാര്‍ മരിച്ചതായി ഇറാന്‍ അറിയിച്ചു. മുമ്പേ പുറത്തുവിട്ടതിന്റെ ഇരിട്ടിയാണിത്. മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ കാണാതായവരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ ഇനി വേണ്ടെന്നും ഇറാനിയന്‍ അധികൃതര്‍ വ്യക്തമാക്കി. മിനാദുരന്തത്തില്‍ 769 പേര്‍ മരിക്കുകയും 934 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായാണ് സൗദി അധികൃതര്‍ പുറത്തുവിട്ട കണക്ക്.

മിനായില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിലും മരണസംഖ്യ കൃത്യമായി പുറത്തുവിടുന്നതിലും സൗദിക്ക് വീഴ്ച പറ്റിയെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. ദുരന്തത്തില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. പാകിസ്താന്‍, ഇന്ത്യ, ഇന്തോനീസ്യ എന്നീ രാജ്യങ്ങളും സൗദി റിപോര്‍ട്ട് ചെയ്തതില്‍ കൂടുതല്‍ പേര്‍ മരിച്ചതായി അഭിപ്രായപ്പെടുന്നുണ്ട്. തങ്ങള്‍ക്കു പറ്റിയ വീഴ്ചയില്‍ സൗദി ഭരണകൂടം മാപ്പു പറയണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ആവശ്യപ്പെട്ടു.ിച്ചത് 464 ഇറാനിയന്‍ ഹാജിമാര്‍

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day