|    May 29 Mon, 2017 7:23 am
FLASH NEWS

മിനാദുരന്തം: രണ്ട് മലയാളികളെ കൂടി തിരിച്ചറിഞ്ഞു

Published : 5th October 2015 | Posted By: RKN

ജിദ്ദ: ഹജ്ജ് കര്‍മങ്ങള്‍ക്കിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് കാണാതായവരില്‍ രണ്ട് മലയാളികളുടെ  മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. റിയാദില്‍ നിന്ന് ഹജ്ജിന് പോയ കോട്ടയം അതിരമ്പുഴ സ്വദേശിനിയും റിയാദില്‍ സാംസ കമ്പനി സൂപ്പര്‍വൈസറുമായ സജീബ് ഉസ്മാന്റെ ഭാര്യ സിനി സജീബ്, കോഴിക്കോട് ഫറോക്ക് കല്ലമ്പാറ സ്വദേശി കുളങ്ങര വീട്ടില്‍ മുനീറിന്റെ ഭാര്യ ഷബ്‌നാസ് എന്നിവരുടെ മൃതദേഹമാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.

സിനിയുടെ ഭര്‍ത്താവ് സജീബ് ഉസ്മാന്റെയും ഷബ്‌നാസിന്റെ ഭര്‍ത്താവ് മുനീറിന്റെയും മൃതദേഹങ്ങള്‍ നേരത്തേ കണ്ടെത്തിയിരുന്നു. മുനീര്‍-ഷബ്‌നാസ് ദമ്പതികളുടെ  മകന്‍ ഫായിസും അപകടത്തില്‍ മരിച്ചിരുന്നു. മിനായിലെ മുഅയ്‌സിം മോര്‍ച്ചറിക്ക് പുറത്ത് പ്രദര്‍ശിപ്പിച്ച ഫോട്ടോകളില്‍ നിന്നാണ് മരണം സ്ഥിരീകരിച്ചത്. മോര്‍ച്ചറിക്ക് പുറത്ത് ആയിരത്തോളം ചിത്രങ്ങള്‍ പതിച്ചിട്ടുണ്ടെങ്കിലും മിക്കവയും തിരിച്ചറിഞ്ഞിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day