|    Oct 20 Fri, 2017 9:36 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മിഥാലി വനിതാ ക്രിക്കറ്റിലെ സചിനോ? അല്ലെന്ന് ഗവാസ്‌കര്‍

Published : 14th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ബഹുമതി നേടിയെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥാലി രാജിന് ലഭിച്ചത് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. മിഥാലി ഇതിഹാസ താരം സചിന്‍ ടെണ്ടുല്‍ക്കറുമായി പോലും പലരും താരമത്യം ചെയ്തു. എന്നാല്‍ ഇന്ത്യയുടെ മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത് മിഥാലിയെ സചിനുമായി താരതമ്യം ചെയ്യരുതെന്നാണ്. മിഥാലിക്ക് തനതായ ശൈലിയുണ്ട് അതിനെ പ്രശംസിക്കൂ. ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാന നേട്ടം സമ്മാനിച്ച മിഥാലിയെ ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രമുഖ താരങ്ങളെല്ലാം അഭിനന്ദിച്ചു. അജിന്‍ക്യ രഹാനെയും വിരാട് കോഹ്‌ലിയും ഗൗതം ഗംഭീറുമെല്ലാം മിഥാലിക്ക് ട്വിറ്ററിലൂടെയാണ് അഭിന്ദനം അറിയിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍കൂടിയായ മിഥാലിക്ക് താഴെയുള്ള ഇന്ത്യന്‍ താരം അഞ്ചും ചോപ്രയാണ്. 2856 റണ്‍സാണ് സമ്പാദ്യം. മൂന്നാം സ്ഥാനത്ത് ജയ ശര്‍മയും (2091) റണ്‍സ് ) നാലാം സ്ഥാനത്ത് ഹര്‍മന്‍പ്രീത് കൗറും (1743 റണ്‍സ്) അഞ്ചാം സ്ഥാനത്ത് അഞ്ജു ജയിനുമാണുള്ളത് (1729 റണ്‍സ്). മിഥാലി രാജിന്റെ നേട്ടങ്ങള്‍ക്ക് രാജ്യം അര്‍ജുന അവര്‍ഡും പത്മ ശ്രീ അവാര്‍ഡും നല്‍കി ആദരിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക