|    Jul 16 Mon, 2018 2:36 pm
FLASH NEWS

മിത്തുകളെ ശാസ്ത്രമെന്ന് പ്രചരിപ്പിക്കുന്ന ഭരണകര്‍ത്താക്കള്‍ നാടിനാപത്ത് : കെ ഇ ഇസ്മയില്‍

Published : 15th September 2017 | Posted By: fsq

 

കൈപ്പമംഗലം: ശാസ്ത്രത്തെ നിരാകരിക്കുകയും മിത്തുകളെ ശാസ്ത്രമെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഭരണകര്‍ത്താക്കളാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും ഇവര്‍ നാടിനാപത്താണെന്നും സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ ഇ ഇസ്മയില്‍ പറഞ്ഞു. പി കെ ഗോപാലകൃഷ്ണന്റെ എട്ടാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സിപിഐ കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ ഇ ഇസ്മയില്‍. ജനാധിപത്യവും ബഹുസ്വരതയും മതേതരത്വവും ഭാരതത്തിന്റെ ഉന്നത മാതൃകകളായിരുന്നു. എന്നാല്‍ ഇവയെല്ലാം തകര്‍ത്ത് രാജ്യത്തെ അഡ്വാനിമാര്‍ക്കും മറ്റു സമ്പന്നര്‍ക്കും കൊള്ളയടിക്കാന്‍ അവസരം നല്‍കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മഹാത്മ ഗാന്ധിയെകുറിച്ചുള്ള പാഠങ്ങള്‍ പുസ്തകങ്ങളില്‍ നിന്ന് മാറ്റി ചരിത്രത്തെ മാറ്റിമറിക്കാനുള്ള ശ്രമമാണ് സംഘപരിവാര ഭരണകൂടങ്ങള്‍ ചെയ്യുന്നത്. ഇതിനെതിരെ രാജ്യം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss