|    Oct 20 Sat, 2018 2:20 pm
FLASH NEWS
Home   >  Sports  >  Cricket  >  

മിതാലി രാജ് കലക്കി; എന്നിട്ടും ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

Published : 16th September 2018 | Posted By: jaleel mv


കാട്ടുനായകെ(ശ്രീലങ്ക): ആവേശം അവസാന ഓവര്‍ വരെ നീണ്ടു നിന്ന മൂന്നാം ഏകദിനത്തില്‍ ലങ്കയോട് തോറ്റ് ഇന്ത്യന്‍ പെണ്‍പട. ക്യാപ്റ്റന്‍ മിതാലി രാജ് സെഞ്ച്വറിയുമായി തിളങ്ങിയ മല്‍സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മൂന്നാം ഏകദിനം പരാജയപ്പെട്ടെങ്കിലും ആദ്യ രണ്ട് മല്‍സരവും ജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മിതാലി രാജിന്റെയും (143 പന്തില്‍ 125*) സ്മൃതി മന്ദാനയുടെയും (62 പന്തില്‍ 51) പ്രകടന മികവില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടടപ്പെടുത്തി 253 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലങ്ക ഒരു പന്ത് മാത്രം ശേഷിക്കേ ഏഴ് വിക്കറ്റിന് 257 റണ്‍സെടുത്ത് വിജയം കാണുകയായിരുന്നു. ഇന്ത്യക്കായി ദീപ്തി ശര്‍മ 38 റണ്‍സും നേടി.133 പന്തില്‍ 115 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടുവിന്റെ ഇന്നിങ്‌സാണ് ലങ്കയ്ക്ക് വിജയം സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ ഹസിനി പെരേരയുമായി(45) ചേര്‍ന്ന് ചമാരി കുറിച്ച 101 റണ്‍സ് കൂട്ടുകെട്ട് മല്‍സരത്തില്‍ നിര്‍ണായകമായി. എന്നാല്‍ ഒരു ഘട്ടത്തില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് ശ്രീലങ്കയെ ആശങ്കപ്പെടുത്തിയെങ്കിലും എട്ടാമതായി ഇറങ്ങിയ കവിഷ ദില്‍ഹാരി(ഏഴ് പന്തില്‍ 12) നിര്‍ണായക സമയത്ത് ടീമിന്റെ രക്ഷെയ്‌ക്കെത്തി. ഇന്ത്യക്കായി മന്‍സി ജോഷി, ജൂലന്‍ ഗോസ്വാമി എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss