|    Oct 16 Tue, 2018 12:49 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മിതാലി രാജിന്റെ ജീവചരിത്രം ഇനി അഭ്രപാളികളില്‍

Published : 27th September 2017 | Posted By: fsq

 

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ ജീവിതം സിനിമയാവുന്നു. മുംബൈയിലെ വൈക്കോം 18 എന്ന ചലച്ചിത്ര കമ്പനിയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ നായികയെ അഭ്രപാളിയിലേക്ക് പകര്‍ത്തുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് വൈക്കോം 18 സിഇഒ അജിത്ത് അറിയിച്ചു.ഏകദിനത്തില്‍ ആദ്യമായി 6000 റണ്‍സ് സ്‌കോര്‍ ചെയ്യുന്ന വനിതാതാരം എന്ന റെക്കോര്‍ഡ് കരസ്ഥമാക്കി ചരിത്രത്തില്‍ ഇടം നേടിയ താരമാണ് മിതാലി.  ഇന്ത്യയിലെ ക്രിക്കറ്റിന്റെ ആണ്‍കോയ്മയെ തിരുത്തിയെഴുതിയ നായിക സോഷ്യല്‍ മീഡിയകളിലും ഏറ്റവുമധികം ആരാധകരുള്ള താരമാണ്. 2015ല്‍ രാജ്യം പത്മശ്രീ നല്‍കി മിതാലിയെ ആദരിച്ചിരുന്നു.തന്റെ ജീവിതം സിനിമയായി പുറത്തിറങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന് മിതാലി പ്രതികരിച്ചു. ക്രിക്കറ്റ് രംഗത്തേക്ക് പുതുമുഖങ്ങളായ പെണ്‍കുട്ടികള്‍ക്ക് കടന്നു വരുന്നതിന് തന്റെ സിനിമ പ്രചോദനമാകുമെന്നും മിതാലി രാജ് കൂട്ടിച്ചേര്‍ത്തു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss