|    Dec 11 Tue, 2018 3:31 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മിതാലിയെ ഉള്‍പ്പെടുത്താത്തതില്‍ ഖേദമില്ല: ഹര്‍മന്‍ പ്രീത്

Published : 24th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ മികച്ച ഫോമില്‍ കളിക്കുന്ന മിതാലി രാജിനെ ഉള്‍പ്പെടുത്താത്തതില്‍ ഖേദമില്ലെന്ന് ഇന്ത്യന്‍ വനിതാ ടീം നായിക ഹര്‍മന്‍ പ്രീത് കൗര്‍. ടീം മാനേജ്‌മെന്റിന്റെ തീരുമാനമായിരുന്നു മിതാലി രാജിനെ ബെഞ്ചിലിരുത്തുകയെന്നത്. തീരുമാനം ടീമിനുവേണ്ടിയെടുത്തതാണ്. ചിലപ്പോഴത് ഫലം കാണം, വേറെ ചിലപ്പോള്‍ ഫലമുണ്ടായെന്നു വരില്ല. പക്ഷേ നിരാശയില്ല- ഹര്‍മന്‍ കൗര്‍ പറഞ്ഞു.
ടൂര്‍ണമെന്റിലുടനീളമുള്ള നമ്മുടെ ടീമിന്റെ പ്രകടനത്തില്‍ സംതൃപ്തയാണ്. ഇത് ചെറുപ്പക്കാരുടെ ടീമാണ്. അതിനാല്‍ തന്നെ ഇതൊരു പാഠമാണ് നമുക്ക്. ബാറ്റിങിന് അനുകൂലമല്ലാത്ത പിച്ചില്‍ ഇംഗ്ലണ്ടിന്റെ നതാലി സിവറും എമി എലന്‍ ജോണ്‍സും ഇന്ത്യന്‍ പ്രതീക്ഷകളെ തകര്‍ക്കുന്ന പ്രകടനമാണ് നടത്തിയത്. ലോക ക്രിക്കറ്റിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന്റെ സെമി ഫൈനലിലെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ നായകന്‍ പറഞ്ഞു. പിന്തുടരാന്‍ എളുപ്പമുള്ള സ്‌കോറല്ല നാം നേടിയത്. നമ്മുടെ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിയുകയും ചെയ്തു.
18ാം ഓവര്‍ വരെ നമുക്ക് കളിയില്‍ നിയന്ത്രണമുണ്ടായിരുന്നു. ഇനി ടീം അംഗങ്ങള്‍ മാനസികാരോഗ്യം നേടുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. സമ്മര്‍ദ ഘട്ടങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് പഠിച്ചാല്‍ കളിയുടെ ഗതി തന്നെ മാറും- ഹര്‍മന്‍ പ്രീത് കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss