|    Nov 21 Tue, 2017 7:37 pm
FLASH NEWS

മിഠായിത്തെരുവ് നവീകരണ പുരോഗതി വിലയിരുത്താന്‍ കലക്ടറെത്തി

Published : 2nd August 2017 | Posted By: fsq

 

കോഴിക്കോട്: മിഠായ്‌ത്തെരുവ് ശോഭ കൂട്ടുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ കലക്ടര്‍ ജോസ് പരിശോധിച്ചു. ഇക്കുറി ഓണക്കോടിയ്ക്കുള്ള കോഴിക്കോടന്‍ ഷോപ്പിങിന് ആവേശം കൂടും. മിഠായിത്തെരുവിന്റെ പുതിയ മുഖം കാണാനെത്തുന്നവരുടെ തിരക്ക് കൂടി ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് കച്ചവടക്കാര്‍. വര്‍ഷങ്ങളായി പൈതൃകത്തെരുവിനെ ചൊല്ലിയുള്ള പദ്ധതികളുടെ പുറപ്പാട് ആരംഭിച്ചിട്ട്. ഇതിനോടൊപ്പം മിഠായ്‌ത്തെരുവില്‍ തുടര്‍ച്ചയായി കടന്നു വന്ന അഗ്നിബാധകളും മിഠായ്‌ത്തെരുവിന്റെ ശോഭ അണച്ചിരുന്നു. ഇപ്പോള്‍ മിഠായ്‌ത്തെരുവിലെ പൊട്ടിപ്പൊളിച്ച ടാര്‍ റോഡ് പൊളിച്ചു നീക്കി ഇഷ്ടിക പാകിയതും ഇരു വശത്തും വലിയ ഓവുചാലും അതിനു മുകളില്‍ സ്ലാബിട്ടതും മിഠായിത്തെരുവിന്റെ രൂപം തന്നെ മാറ്റിയിട്ടുണ്ട്. വൈദ്യുതി ലൈനുകള്‍ മാറ്റി റോഡിന്നടിയിലൂടെ ആക്കുന്ന ജോലി തുടരുന്നുണ്ട്. എല്ലാ ഷോപ്പുകള്‍ക്കും മുകളിലും അലങ്കാര ദീപങ്ങള്‍ സ്ഥാപിക്കാനും കടകള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനും ഉള്ള ജോലികള്‍ വ്യാപാരികള്‍ തന്നെ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോള്‍ തന്നെ മിഠായിത്തെരുവിന്റെ മാറ്റം കാണാന്‍ കുടുംബങ്ങളും തെരുവ് സന്ദര്‍ശനം നടത്തുന്നുണ്ട്. ഏറെ കാലത്തെ കോഴിക്കോട്ടുകാരുടെ സ്വപ്്‌നമാണ് മിഠായിത്തെരുവിന്റെ നവീകരണം. ഓവുചാലില്ലാത്തതും വൈദ്യുതി തകരാറും തീപിടിത്തങ്ങളും മിഠായിത്തെരുവിലെ കച്ചവടത്തെ തന്നെ മന്ദഗതിയിലാക്കിയിരുന്നു. ഏതായാലും ഉപഭോക്താക്കള്‍ക്ക് മിഠായ്‌ത്തെരുവിന്റെ പുതിയ രൂപവും ഭാവവും സൗകര്യങ്ങളും ജനത്തിന് ഓണസമ്മാനമാവും. മിഠായ്‌ത്തെരുവ് നവീകരിക്കുന്നതില്‍ അഗ്്‌നിബാധ തടയുന്ന കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയതെന്ന് കലക്ടര്‍ പറഞ്ഞു. പഴമചോരാതെ തന്നെയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഓണത്തിന് മുമ്പ് മിഠായ്‌ത്തെരുവിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാകും. തെരുവിന് മുകളില്‍ റൂഫ് ഇടുമെന്നത് ഒഴിവാക്കി. ഇത് അഗ്്‌നിബാധയുണ്ടായാല്‍ കൂടുതല്‍ പ്രശ്്‌നമാകും. മിഠായ്‌ത്തെരിവിലൂടെ അംഗപരിമിതിയുള്ളവര്‍ക്കു കൂടി സഞ്ചാര സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നു കോടി രൂപ ചെലവിലാണ് നിര്‍മ്മാണം. എന്നാല്‍ ഒരു കോടി രൂപ കൂടി ചെലവ് വരും. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് നിര്‍മ്മാണപ്രവൃത്തി നടത്തുന്നത്. ‘ശുചിമുറിയില്ല’ എന്ന പരാതിയും പരിഹരിക്കും. കലക്ടര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക