|    Aug 16 Thu, 2018 3:28 pm

മിഠായിത്തെരുവില്‍ വ്യാപാരികളും ചുമട്ടു തൊഴിലാളികളും തമ്മില്‍ തര്‍ക്കം

Published : 10th April 2018 | Posted By: kasim kzm

കോഴിക്കോട്: ചുമട്ട് തൊഴിലാളികള്‍ ചരക്കുമായി വന്ന വാഹനം കോയിന്‍കോ ബസാറില്‍ വ്യാപാരികള്‍ തടഞ്ഞതിനെ തുടര്‍ന്ന് മിഠായിത്തെരുവില്‍ ചുമട്ട് തൊഴിലാളികളും വ്യാപാരികളും തമ്മില്‍ തര്‍ക്കം. വാക്കു തര്‍ക്കം മൂത്ത് വാക്കേറ്റവും കയ്യാങ്കളിയുമായപ്പോള്‍ പൊലീസ് എത്തിയാണ് ഇരുപക്ഷത്തെയും സംയമനത്തിലെത്തിച്ചത്.
ചുമട്ട് തൊഴിലാളികളും കോയിന്‍കോ ബസാറിലെ വ്യാപാരികളും തമ്മില്‍ രാവിലെ 11.30 ഓടെയാണ് മിഠായിത്തെരുവിലെ കടകളിലേക്കുള്ള ചരക്കുകളുമായി തൊഴിലാളികളുടെ വാഹനം എത്തിയത്. എന്നാല്‍ കോയിന്‍കോ ബസാറില്‍ വണ്ടി നിര്‍ത്തി സാധനം ഇറക്കുമ്പോള്‍ വലിയ ബ്ലോക്കുണ്ടാകുമെന്നും ഇത് കച്ചവടത്തെ ബാധിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു.
ഇത് തൊഴിലാളികള്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ഇരുകൂട്ടരും ടൗണ്‍ പൊലീസ് സ്‌റ്റേഷനിലെത്തി ചര്‍ച്ച നടത്തി. ഒടുവില്‍ ബസാറില്‍ യൂണിയന്‍ ഓഫീസിനടുത്ത് ചരക്ക് ഇറക്കാനുള്ള സ്ഥലം ചുമട്ടുതൊഴിലാളികള്‍ക്ക് അനുവദിക്കാമെന്ന ധാരണയില്‍ എത്തുകയും ചെയ്തു. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മേയര്‍ക്ക് പരാതി നല്‍കുമെന്ന് മിഠായിത്തെരുവ് ചുമട്ട് തൊഴിലാളി യൂണിയന്‍ സെക്രട്ടറി നാസര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss