|    Jan 24 Tue, 2017 4:56 pm
FLASH NEWS

മിഠായിത്തെരുവിലെ കടയില്‍ വീണ്ടും തീപ്പിടിത്തം

Published : 11th November 2015 | Posted By: SMR

കോഴിക്കോട്: മിഠായിത്തെരുവില്‍ മൊയ്തീന്‍ പള്ളിക്കു സമീപത്തെ കടയില്‍ സൂക്ഷിച്ചിരുന്ന മൂന്ന് കേസ് ഹവായ് ചപ്പല്‍ കത്തി നശിച്ചു. വി കെ എം ബില്‍ഡിങിലെ ഹംന ഫൂട്ട് വെയര്‍ ഷോപ്പിലെ ഹവായ് ചപ്പലുകളുടെ കെയ്‌സുകള്‍ക്കാണ് തീപ്പിടിച്ചത്. ബില്‍ഡിങിലെ ഫസ്റ്റ് ഫ്‌ളോറില്‍ കോണിച്ചുവട്ടില്‍ സൂക്ഷിച്ചിരുന്ന മൂന്ന് പെട്ടി ഹവായ് കെയ്‌സുകള്‍ പൂര്‍ണമായും കത്തിനശിച്ചു. സിവില്‍സ്‌റ്റേഷന്‍ കരിക്കാംകുളം സ്വദേശി എം കെ ഹനീഫയുടെ ഉടമസ്ഥതയിലുള്ളതാണ് കട. 15,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ആരെങ്കിലും മനപൂര്‍വം തീയിട്ടതോ സിഗരറ്റ് കുറ്റിയില്‍ നിന്ന് തീപടര്‍ന്നതോ ആവാം കാരണമെന്ന് അധികൃതര്‍ പറയുന്നു. കോഴിക്കോട് ബീച്ച് ഫയര്‍‌സ്റ്റേഷനില്‍ നിന്ന് അസി. സ്റ്റേഷന്‍ ഓഫിസര്‍ വി കെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം തീയണച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക