|    Jul 23 Mon, 2018 9:06 pm
FLASH NEWS

മിച്ച ഭൂമി പിടിച്ചെടുക്കല്‍ സമരം: വീട് നിര്‍മാണം തുടങ്ങി

Published : 11th September 2017 | Posted By: fsq

 

വാണിമേല്‍: എട്ട് വര്‍ഷം മുമ്പ് മിച്ചഭൂമി പിടിച്ചെടുക്കല്‍ സമരത്തിന്റെ ഭാഗമായി സിപിഎം കൈയേറി കുടില്‍ കെട്ടിയ സ്ഥലത്ത് വീട് നിര്‍മാണം തുടങ്ങി. നിലവില്‍ കുടില്‍ നില്‍ക്കുന്ന സ്ഥലത്ത് തറ കെട്ടി തുടങ്ങിയിരിക്കുകയാണിപ്പോള്‍. തറ പണി പൂര്‍ത്തിയായി വരുന്നുണ്ട്. വി എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സിപിഎം സംസ്ഥാനത്തെ മുഴുവന്‍ പ്രദേശത്തുമുള്ള മിച്ചഭൂമി കൈയേറുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായാണ് വാളാംതോട്ടിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കൈയേറിയത്. നാല്‍പത് കുടുംബങ്ങളായിരുന്നു അന്ന് വാളം തോട്ടില്‍ കുടില്‍ കെട്ടി താമസം തുടങ്ങിയത്. പാര്‍ട്ടി സമരം അവസാനിപ്പിച്ചതോടെ മിക്കവാറും സമരക്കാര്‍ പിരിഞ്ഞു പോയി. എന്നാല്‍ പോകാന്‍ സ്ഥലമില്ലാതിരുന്ന നാല് കുടുംബങ്ങള്‍ അവിടെ തന്നെ കുടിലില്‍ സ്ഥിരതാമസമാക്കി. അവരില്‍പ്പെട്ട പച്ചപ്പാലം സ്വദേശിയായ സ്ത്രീയാണ് ഇപ്പോള്‍ വീടുനിര്‍മാണം തുടങ്ങിയത്.കണ്ണോത്തന്റവിട കുഞ്ഞാലിയുടെ കുടുംബത്തിന്റെ കൈവശമുള്ളതാണ് സ്ഥലം. മുന്‍പ് കൈവശം ഉണ്ടായിരുന്ന ആളില്‍ നിന്നും വാങ്ങി നാദാപുരം റജിസ്ട്രാഫിസില്‍ ആധാരം റജിസ്റ്റര്‍ ചെയ്ത സ്ഥലത്താണ് സിപിഎം കൈയേറ്റം നടത്തിയത്. ലീഗ് കുടുംബത്തിന്റെ ഭൂമി സിപിഎം കൈയേറിയത് ഗുരുതരമായ സംഭവ വികാസമുണ്ടാവുമെന്നതിനെ തുടര്‍ന്ന് ലീഗും സിപിഎമ്മും ഉഭയകക്ഷി ചര്‍ച്ച നടത്തിയത് ഫലം ചെയ്തിരുന്നില്ല. എട്ടുവര്‍ഷമായി നിര്‍ജീവമായിരുന്ന പ്രശ്‌നം കെട്ടിട നിര്‍മാണം തുടങ്ങിയതോടെ വീണ്ടും പുകയുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss