|    Nov 21 Wed, 2018 9:55 am
FLASH NEWS
Home   >  Sports  >  Cricket  >  

മിച്ചല്‍ ജോണ്‍സന് രണ്ട് ഓവറില്‍ 7 വിക്കറ്റ്, വിട്ടുകൊടുത്തതാവട്ടെ മൈനസ് 35 റണ്‍സ്; ഇത് അപൂര്‍വം

Published : 6th August 2018 | Posted By: jaleel mv

കാന്‍ബെറ: പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ആസ്‌ത്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സന്‍ ക്രിക്കറ്റില്‍ നേടിയത് അപൂര്‍വ നേട്ടം. നിലവില്‍ പെര്‍ത്തില്‍ നടക്കുന്ന ഇന്‍ഡോര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എംബിസിക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കവേ എതിര്‍ ടീമിന്റെ ഏഴു വിക്കറ്റുകള്‍ പിഴുതെറിയുക മാത്രമല്ല ജോണ്‍സന്‍ ചെയയ്തത്. മറിച്ച് എതിര്‍ ടീം ബൗളിങ് ഡാര്‍ട്ട്‌സിന്റെ നിര്‍ണായകമായ 35 റണ്‍സുകള്‍ ഇല്ലാതാക്കുകയും ചെയ്തു ഈ പേസര്‍. വെറും രണ്ടോവറിനിടയ്ക്കാണ് ഈ അല്‍ഭുതങ്ങള്‍ സംഭവിച്ചത്.

ഈ ടൂര്‍ണമെന്റിലെ പ്രത്യേക നിയമമാണ് ജോണ്‍സണിന്റെ അപൂര്‍വ്വ ബോളിങ് പ്രകടനത്തിലേക്ക് നയിച്ചത്. സാധാരണയുള്ള ക്രിക്കറ്റ് നിയമങ്ങളില്‍ നിന്ന് വ്യതിചലിച്ച് ഓരോ ടീമിലും എട്ട് താരങ്ങള്‍ വീതമാണുണ്ടാവുക. ഒരു ടീമിന് 16 ഓവറുകളാണുള്ളത്. ടീമിലെ എട്ട് താരങ്ങളും രണ്ട് ഓവര്‍ വീതം പന്തെറിയണം. ബാറ്റിങിന്റെ കാര്യത്തിലാണ് അതിലും കൗതുകം. ജോഡിയായി ബാറ്റിങിനിറങ്ങുന്ന ഓരോ താരത്തിനും നാല് ഓവര്‍ കളിക്കാം. ഇതിനിടയില്‍ വിക്കറ്റ് നഷ്ടപ്പെട്ടാലും പുറത്തിറങ്ങേണ്ട കാര്യമില്ല. എന്നാല്‍ ഓരോ തവണ വിക്കറ്റ് നഷ്ടപ്പെടുമ്പോളും ടീമിന്റെ അഞ്ച് റണ്‍സുകള്‍ വീതം സ്‌കോര്‍ ബോര്‍ഡില്‍ നിന്ന് കുറയ്ക്കും. അങ്ങനെയാണ് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ ജോണ്‍സണ്‍ എതിര്‍ ടീമിന്റെ നിര്‍മായകമായ 35 റണ്‍സ് നഷ്ടപ്പെടുത്തിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞ് കൊണ്ടിരുന്ന ബൗളര്‍മാരില്‍ ഒരാളായ മിച്ചല്‍ ജോണ്‍സണ്‍, സ്പിന്നിലൂടെയാണ് ഈ അത്യുജ്വല പ്രകടനം കാഴ്ച വച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss