|    Sep 26 Wed, 2018 8:34 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മിക്‌സഡ് ഡബിള്‍സില്‍ സാനിയ- ഇവാന്‍ സഖ്യം സെമിയില്‍

Published : 26th January 2017 | Posted By: fsq

 

മെല്‍ബണ്‍: ഇന്ത്യന്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വന്ന മിക്‌സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ജയം സാനിയ സഖ്യത്തിനൊപ്പം. സാനിയ മിര്‍സയും പങ്കാളി ക്രൊയേഷ്യന്‍ താരവുമായ ഇവാന്‍ ഡോഡിഗുമടങ്ങുന്ന സഖ്യം ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഗബ്രിയേല ഡാബ്രോവ്‌സ്‌കി ജോഡിയെ മുട്ടു കുത്തിച്ചാണ് സെമി ഫൈനലില്‍ കടന്നത്. ഒരു മണിക്കൂറും ഏഴ് മിനിറ്റും നീണ്ട് നിന്ന ആവേശകരമായ മല്‍സരത്തിനൊടുവിലായിരുന്നു രണ്ടാം സീഡായ സാനിയ സഖ്യം വിജയം സ്വന്തമാക്കിയത്. സ്‌കോര്‍ 6-4, 3-6, 12-10.ആദ്യ സെറ്റ് അധികം വിയര്‍ക്കാതെ തന്നെ സാനിയ സഖ്യം നേടിയെടുത്തു. എന്നാല്‍ രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച ബൊപ്പണ്ണ സഖ്യം 6-3ന് ജയിച്ച് കരുത്ത് കാട്ടി. ഇരുകൂട്ടരും ഓരോ സെറ്റ് വീതം നേടിയതോടെ ടൈബ്രേക്കറിലേക്ക് നീണ്ട മല്‍സരത്തില്‍ 12-10ന് സാനിയ സഖ്യം വിജയിക്കുകയായിരുന്നു. ടൈബ്രേക്കറില്‍ 9-6ന് മുന്നിട്ട് നിന്ന ശേഷമാണ് ബൊപ്പണ്ണ സഖ്യം മല്‍സരം കൈവിട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss