|    Dec 14 Fri, 2018 7:56 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മികവുല്‍സവത്തില്‍ മികവ് കാട്ടി 10,076 പേര്‍

Published : 26th November 2018 | Posted By: kasim kzm

തിരുവനന്തപുരം: പതിവു രീതിയിലുളള സാക്ഷരതാ പരീക്ഷകളില്‍ നിന്നു മാറി സാക്ഷരതാ മിഷന്‍ സംസ്ഥാനത്തെ 625 പരീക്ഷാ കേന്ദ്രങ്ങളിലായി നടത്തിയ മികവുല്‍സവത്തില്‍ 10,076 പേര്‍ പരീക്ഷ എഴുതി. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാനുള്ള ചങ്ങാതി, പട്ടികജാതി കോളനികളില്‍ നടപ്പാക്കിവരുന്ന നവചേതന,’ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചുള്ള സമഗ്ര, തീരദേശ സാക്ഷരതാ പദ്ധതിയായ അക്ഷരലക്ഷം എന്നീ പദ്ധതികളിലെ പഠിതാക്കളാണ് മികവുല്‍സവത്തില്‍ പങ്കെടുത്തത്. “
ചങ്ങാതി പദ്ധതിയില്‍ 2285,നവചേതനയില്‍ 2101, “സമഗ്രയില്‍ 2296, “അക്ഷരസാഗരം’ പദ്ധതിയില്‍ 3394 എന്നിങ്ങനെയാണ് പങ്കെടുത്തവരുടെ കണക്ക്. ചങ്ങാതിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മികവുല്‍സവത്തില്‍ പങ്കെടുത്തത് കോട്ടയം ജില്ലയിലാണ്, 300 പേര്‍. “നവചേതന’യില്‍ കൊല്ലം- 350, അക്ഷരസാഗരത്തില്‍ കൊല്ലം- 1512 എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയ ജില്ലകളില്‍ നിന്നുള്ള കണക്ക്.
മികവുല്‍സവത്തില്‍ ഓരോ ചോദ്യവും പ്രവര്‍ത്തനമാണ്. വായന, എഴുത്ത്, കണക്ക് എന്നിവയ്ക്കു പ്രാധാന്യം നല്‍കിയുള്ള, മൊത്തം 100 മാര്‍ക്കിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ അതാത് ഗ്രൂപ്പുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം.
പരമ്പരാഗതമായ സാക്ഷരതാ പരീക്ഷാ സമ്പ്രദായത്തെ അടിമുടി മാറ്റിയുള്ളതാണു മികവുല്‍സവം. പുസ്തകങ്ങളില്‍ നിന്നുള്ള അറിവ് പകര്‍ന്നു നല്‍കുന്നതോടൊപ്പം പഠിതാക്കളില്‍ സാമൂഹികബോധം കൂടി വളര്‍ത്തിയെടുക്കുക, ഒരാളുടെ മനസ്സിലെ തെറ്റായ ധാരണകള്‍ മാറ്റി ശാസ്ത്രീയമായ ബോധം പകര്‍ന്നുനല്‍കുക, പഠിതാക്കളുടെ മനസ്സിലെ തെറ്റായ ധാരണകളെ ശാസ്ത്രീയ ബോധം നല്‍കി മാറ്റിയെടുക്കുക, പുസ്തകങ്ങളിലെ അറിവ് പകര്‍ന്നു നല്‍കുന്നതോടൊപ്പം സംവാദങ്ങള്‍ പോലുള്ള അഭിപ്രായ പ്രകടന മാര്‍ഗങ്ങളിലൂടെ പഠിതാക്കളില്‍ അന്തര്‍ലീനമായിട്ടുള്ള അറിവുകള്‍ പുറത്തുകൊണ്ടുവരിക തുടങ്ങിയവയാണു മികവുല്‍സവം ലക്ഷ്യമിടുന്നതെന്നു സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss