|    Nov 21 Wed, 2018 3:30 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മികച്ച 100 ഭാഷാ ചലച്ചിത്രങ്ങളില്‍ പഥേര്‍ പാഞ്ചാലിയും

Published : 2nd November 2018 | Posted By: kasim kzm

ലണ്ടന്‍: എക്കാലത്തെയും മികച്ച 100 വിദേശ ഭാഷാ ചിത്രങ്ങളില്‍ സത്യജിത് റേയുടെ പഥേര്‍ പാഞ്ചാലിയും. ബിബിസിയുടെ ദ 100 ഗ്രേറ്റസ്റ്റ് ഫോറിന്‍ ലാംഗ്വേജ് ഫിലിംസിന്റെ പട്ടികയിലാണ് പഥേര്‍ പാഞ്ചാലിയുടെ സ്ഥാനം. ലോകമെമ്പാടുമുള്ള ചലച്ചിത്ര നിരൂപകര്‍ നല്‍കിയ ഇഷ്ടചിത്രങ്ങളില്‍ നിന്നുമാണ് 100 ചിത്രങ്ങള്‍ ബിബിസി തിരഞ്ഞെടുത്തത്. പഥേര്‍ പാഞ്ചാലിയും പട്ടികയില്‍ പ15ാം സ്ഥാനത്താണ്. ആദ്യ സ്ഥാനം അകിറാ കുറസോവ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദി സെവന്‍ സാമുറായ്ക്കാണ്.
മൂന്നു വര്‍ഷം മുമ്പ് ബിബിസി കള്‍ച്ചര്‍ 100 മികച്ച അമേരിക്കന്‍ സിനിമകള്‍ കണ്ടെത്താന്‍ നടത്തിയ ശ്രമത്തിന്റെ തുടര്‍ച്ചയാണ് ഈ പട്ടികയും. 4 രാജ്യങ്ങളിലെ 19 ഭാഷകളിലുള്ള 67 വ്യത്യസ്ത സംവിധായകര്‍ ഒരുക്കിയ 100 ചിത്രങ്ങളാണ് നിരൂപകര്‍ തിരഞ്ഞെടുത്തത്. ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുത്തത് ഫ്രാന്‍സില്‍ നിന്നുമാണ്. 27 എണ്ണം. മാന്‍ഡറിന്‍ ഭാഷയില്‍ നിന്നും 12, ജപ്പാന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നും 11 വീതം ചിത്രങ്ങളുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ എഴുതിയ പഥേര്‍ പാഞ്ചാലി എന്ന നോവലിനെ ആസ്പദമാക്കി 1955ല്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രമാണ് പഥേര്‍ പാഞ്ചാലി. സത്യജിത് റേയുടെ ആദ്യ സംവിധാന സംരഭമായിരുന്നു ചിത്രം. പ്രധാന കഥാപാത്രമായ അപ്പുവിന്റെ ബാല്യകാലത്തിലൂടെ 1920കളിലെ ബംഗാളിന്റെ ഗ്രാമ്യജീവിതത്തെ വരച്ചുകാട്ടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss